പേര് പോലെ തന്നെ സിനിമ 'കൂതറ'യാണ്, എന്തിനാണ് മോഹൻലാൽ ആ സിനിമയിൽ അഭിനയിച്ചത്; കവി രാജ്

പേര് പോലെ തന്നെ സിനിമ കൂതറയാണ്. മോഹൻലാൽ എന്തിനാണ് ആ സിനിമയിൽ ഗസ്റ്റ് റോളിൽ അഭിനയിച്ചത് എന്ന് എനിക്ക് അറിയില്ല

പേര് പോലെ തന്നെ സിനിമ 'കൂതറ'യാണ്, എന്തിനാണ് മോഹൻലാൽ ആ സിനിമയിൽ അഭിനയിച്ചത്; കവി രാജ്
dot image

ചെറുതും വലുതുമായ നിരവധി റോളുകളിൽ മലയാള സിനിമയിലും സീരിയയിൽ രംഗത്തും നിറഞ്ഞു നിന്ന നടനാണ് കവി രാജ്. നടൻ ഇപ്പോൾ അഭിനയ രംഗത്ത് നിന്ന് മാറി ആത്മീയ പാതയിലാണ്. ന്യൂജൻ സിനിമകളെക്കുറിച്ചുള്ള കാഴ്ചപ്പാട് പറയുകയാണ് കവി രാജ്. മോഹൻലാൽ ഗസ്റ്റ് റോളിൽ അഭിനയിച്ച കൂതറ എന്ന ചിത്രം പേര് പോലെ തന്നെ കൂതറയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സിനിമകൾ അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്നും മോഹൻലാൽ എന്തിനാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് ചിന്തിച്ചു പോയെന്നും കവി രാജ് പറഞ്ഞു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ന്യൂജൻ സിനിമകൾ നല്ലതാണ് പക്ഷെ ദൃശ്യ മാധ്യമത്തിൽ വരുമ്പോൾ ഒരു ലിമിറ്റേഷൻ വെക്കാം. ടോയ്‌ലെറ്റിൽ ഇരിക്കുന്നതിന്റെ എക്സ്പ്രഷൻ എടുക്കുന്നു, മുണ്ട് പൊക്കി മൂത്രം ഒഴിക്കുമ്പോൾ വർത്തമാനം പറയുന്നതിന്റെ സീൻ എടുക്കുന്നു. വാ തുറന്നാൽ നാണം കെട്ട് ഓടുന്ന രീതിയിലാണ് തെറി പറയുന്നത്, പിന്നെ പെൺകുട്ടികൾ മദ്യപിക്കുന്നത് ഷൂട്ട് ചെയ്യുന്നു, ഇതൊക്കെ എല്ലാ കാലത്തും ഉണ്ട് രഹസ്യമായിട്ട്, അടക്കത്തിലും ഒതുക്കത്തിലും എല്ലാം നമ്മുടെ ലൈഫിലും ഉണ്ട്.

ഒരു ന്യൂജൻ സിനിമ കണ്ടതിൻ്റെ അനുഭവം ഞാൻ പറയാം, കൂതറ എന്നാണ് സിനിമയുടെ പേര്. പേര് പോലെ തന്നെ സിനിമ കൂതറയാണ്. മോഹൻലാൽ എന്തിനാണ് ആ സിനിമയിൽ ഗസ്റ്റ് റോളിൽ അഭിനയിച്ചത് എന്ന് എനിക്ക് അറിയില്ല, അത് അവരുടെ ഇഷ്ടം. ഒരു സീനിൽ നായികയുടെ ഇന്നർ നായകൻ ഇട്ട് വന്നിട്ട്, കല്യാണ വേദിയിലോ പൊതു വേദിയിലോ വെച്ച് ആ ഇന്നർ അഴിച്ച് മുഖത്ത് വലിച്ചെറിയുന്ന ഷോട്ട്, എങ്ങനെ ഉണ്ട് അത്. ആ സിനിമ ഞാൻ തിയേറ്ററിൽ കണ്ടപ്പോൾ ഇതൊക്കെ ആരു കണ്ടു പിടിച്ചു, എന്ത് മൂഡിൽ വന്നു എന്നോർത്ത് അതിശയിച്ചു പോയി. ഇത്രയും പോരെ ന്യൂജൻ സിനിമ തറയാണെന്നും കൂതറയാണെന്നും പറയാൻ. എനിക്ക് ഇതൊന്നും ഉൾകൊള്ളാൻ പറ്റില്ല,' കവി രാജ് പറഞ്ഞു.

ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത് വിനി വിശ്വ ലാൽ തിരക്കഥയിൽ 2014  - ൽ പുറത്തിറങ്ങിയ ഒരു മിസ്റ്ററി ത്രില്ലർ ചിത്രമാണ് കൂതറ. ഭരത് , സണ്ണി വെയ്ൻ, ടൊവിനോ തോമസ് എന്നിവർ പ്രധാന കഥാപാത്രണങ്ങളെ അവതരിപ്പിച്ചിരുന്നു. ഉസ്താദ് സാലി എന്ന ഗസ്റ്റ് റോളിലാണ് മോഹൻലാൽ സിനിമയിൽ എത്തിയത്. സിനിമ തിയേറ്ററിൽ മികച്ച പ്രതികരമായിരുന്നില്ല നേടിയത്.

Content Highlights:  Kavi Raj says he cannot accept new generation films like Koothara

dot image
To advertise here,contact us
dot image