'ഇനി ഇങ്ങനെ പിടിച്ചുനിൽക്കാനാവില്ലല്ലോ?'; മകളുടെ വിയോഗത്തിൽ പാക് ഓൾറൗണ്ടർ; അനുശോചനവുമായി ക്രിക്കറ്റ് ലോകം

പാകിസ്താൻ ഓൾറൗണ്ടർ ആമിർ ജമാലിന്റെ മകളുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ക്രിക്കറ്റ് ലോകം.

'ഇനി ഇങ്ങനെ പിടിച്ചുനിൽക്കാനാവില്ലല്ലോ?'; മകളുടെ വിയോഗത്തിൽ പാക് ഓൾറൗണ്ടർ; അനുശോചനവുമായി ക്രിക്കറ്റ് ലോകം
dot image

പാകിസ്താൻ ഓൾറൗണ്ടർ ആമിർ ജമാലിന്റെ മകളുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ക്രിക്കറ്റ് ലോകം. നവജാത ശിശുവിന്റെ മരണം താരം തന്നെയാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. പെൺകുഞ്ഞിന്റെ വിരലിൽ പിടിച്ചുകൊണ്ടുള്ള ചിത്രം സഹിതമായിരുന്നു കുറിപ്പ്. ഇതിനു മറുപടിയായി, ഒട്ടേറെ പേരാണ് കുടുംബത്തെ അനുശോചനം അറിയിച്ചത്.

'അല്ലാഹുവിൽ നിന്ന് അല്ലാഹുവിലേക്ക്. എന്റെ കൊച്ചു മാലാഖ, നിന്നെ എനിക്ക് ഇനി ഇങ്ങനെ പിടിക്കാനാകില്ല. ബാബയും അമ്മയും നിന്നെ മിസ്സ് ചെയ്യും. ആമിർ ജമാൽ കുറിച്ചു. ഇതിനു പിന്നാലെ ആമിറുമായി അടുപ്പമുള്ളർ നിരവധിപ്പേർ ദുഃഖം പ്രകടിപ്പിച്ചു. ക്രിക്കറ്റ് ലോകവും അനുശോചനവുമായി രംഗത്തെത്തി.

പാകിസ്താൻ ദേശീയ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാൾ ആമിർ ജമാൽ. 2022 ലാണ് രാജ്യാന്തര ട്വന്റി20യിൽ ആമിർ അരങ്ങേറിയത്. 2023ൽ ടെസ്റ്റിലും അരങ്ങേറി. 2024ലാണ് താരം വിവാഹിതനായത്.

Content Highlights:Pakistan all-rounder on the death of his daughter

dot image
To advertise here,contact us
dot image