
ഓസ്‌ട്രേലിയക്കെചതിരെയുള്ള രണ്ട് ഏകദിന മത്സരത്തിലും റൺസൊന്നുമെടുക്കാതെയായിരുന്നു ഇന്ത്യൻ ഇതിഹാസ നായകൻ വിരാട് കോഹ്ലിയുടെ മടക്കം. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായ വിരാട് കോഹ്ലിയുടെ അന്ത്യം ഇങ്ങനെയാകുന്നതിൽ വിഷമമുണ്ടെന്ന് ഒരുപാട് ആരാധകർ കുറിച്ചിരുന്നു. എന്നാൽ വിരാട്ടിന്റെ ഈ മോശം ഫോമിനെ കളിയാക്കുന്നവരും രംഗത്തെത്തിയിട്ടുണ്ട്.
ഈ മത്സരത്തിന് ശേഷം മുൻ ഇന്ത്യൻ സ്പിന്നർ ആർ അശ്വൻ ഒരു എക്‌സ് പോസ്റ്റ് ഇട്ടിരുന്നു. നൈക്കിയുടെ ഒരു പരസ്യ പോസ്റ്റായിരുന്നു അശ്വിൻ പോസ്റ്റ് ചെയ്തത്. Just Leave It എന്നായിരുന്നു പോസ്റ്റിലുണ്ടായിരുന്ന പരസ്യ വാചകം. എന്നാൽ ഈ പോസ്റ്റിനടയിലെ കമന്റ്‌സ് എല്ലാം വേറെ ഒരു അർത്ഥം നൽകുന്നതായിരുന്നു. ഇത് വിരാട് കോഹ്ലിയെ ഉദ്ദേശിച്ചാണെന്നും അദ്ദേഹം വിരമിക്കുന്നതിന്റെ സൂചനയാണെന്നുമെല്ലാം ആരാധകർ കമന്റ് ചെയ്യുന്നു.
ഇത് വിരാട് കോഹ്ലിക്കെതിരെ അശ്വിന്റെ വ്യത്യസ്ത വിമർശനമാണെന്നും ആളുകൾ കുറിച്ചു. മറ്റ് ചിലർ ഇത് ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറിനെതിരെയാണെന്നും വാദിക്കുന്നു. എന്തായാലും ആരാധകരുടെ ഇടയിൽ വ്യതസ്തമായ ചർച്ചയാണ് ഈ പോസ്റ്റ് സൃഷ്ടിക്കുന്നത്.
— Ashwin 🇮🇳 (@ashwinravi99) October 23, 2025
അതേസമയം ഓസ്‌ട്രേലിയക്കെതിരെയുളള രണ്ടാം മത്സരത്തിലും വിരാട് പൂജ്യത്തിന് മടങ്ങി. തന്റെ ഇഷ്ടഗ്രൗണ്ടായ അഡ്‌ലെയ്ഡിൽ നടന്ന മത്സരത്തിൽ നാല് പന്തിൽ പൂജ്യനായാണ് വിരാട് മടങ്ങിയത്. മത്സരത്തിൽ ഇന്ത്യ രണ്ട് വിക്കറ്റിന് തോൽക്കുകയും ചെയ്തിരുന്നു.
ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുത്തി 264 റൺസ് നേടിയപ്പോൾ ഓസീസ് എട്ട് വിക്കറ്റ് നടഷ്ടത്തിൽ ലക്ഷ്യം കണ്ടു. 74 റൺസ് നേടിയ മാറ്റ് ഷോർട്ടാണ് കളി ഓസീന് അനുകൂലമാക്കിയത്. കൂപ്പർ കോണളി പുറത്താകാതെ 61 റൺസ് നേടി.
ഇന്ത്യക്കായി അർഷ്ദീപ് സിങ്, ഹർഷിത് റാണ, വാഷിങ്ടൺ സുന്ദർ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. മിച്ചൽ ഓവൻ 23 പന്തിൽ 36 റൺസ് നേടിയിരുന്നു. ഓസീസിന് വേണ്ടി നാല് വിക്കറ്റ് നേടിയ ആദം സാംബയാണ് കളിയിലെ താരം.
Content Highlights- Fans says Ashwin indirectly criticized Virat Kohli