കോഹ്ലി ആരാധകർ പേടിക്കേണ്ട! 2028ൽ വിരമിക്കുമ്പോൾ മികച്ച നിലയിലായിരിക്കും; ചർച്ചയായി പ്രവചനം

വിരാടിന്റെ കരിയറിനെ കുറിച്ച് 2016ൽ ഒരു ഫെയ്‌സ്ബുക്ക് ഐഡിയിൽ വന്ന പ്രവചനാണ് ആരാധകരുടെ ശ്രദ്ധ ആകർഷിക്കുന്നത്.

കോഹ്ലി ആരാധകർ പേടിക്കേണ്ട! 2028ൽ വിരമിക്കുമ്പോൾ മികച്ച നിലയിലായിരിക്കും; ചർച്ചയായി പ്രവചനം
dot image

ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിലെ രണ്ട് മത്സരത്തിലും സൂപ്പർതാരം വിരാട് കോഹ്ലി പൂജ്യത്തിന് പുറത്തായിരുന്നു. 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ വിരാട്ടിന് എന്നാൽ നല്ല ഓർമകളല്ല ഓസീസ് മണ്ണിൽ നിന്നും ലഭിച്ചത്. താരത്തിന്റെ ലോകകപ്പ് സ്വപ്‌നങ്ങളും തുലാസിലാകുകയാണ്.

എന്നാൽ വിരാട് കോഹ്ലി ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു കൗതുകകരമായ പ്രവചനമാണ് നിലവിൽ ചർച്ചയാകുന്നത്. വിരാടിന്റെ കരിയറിനെ കുറിച്ച് 2016ൽ ഒരു ഫെയ്‌സ്ബുക്ക് ഐഡിയിൽ വന്ന പ്രവചനാണ് ആരാധകരുടെ ശ്രദ്ധ ആകർഷിക്കുന്നത്.

വിരാട് കോഹ്ലിയുടടെ കരിയർ 2020-21 വർഷങ്ങളിൽ മോശമാകുമെന്നും എന്നാൽ തിരിച്ചുവരുമെന്നും പ്രവചനത്തിൽ പറഞ്ഞിരുന്നു. അതുപോലെ തന്നെ നടക്കുകയും ചെയ്തു. പിന്നാലെ 2025 മുതൽ 2027 വരെ മോശം ഫോമിലൂടെ കടന്നുപോകുമെന്നും അദ്ദേഹം കുറിച്ചു. എന്നാൽ 2028ൽ കരിയർ അവസാനിക്കുമ്പോൾ മികച്ച നിലയിലായിരിക്കുമെന്നും പ്രവചനത്തിൽ എഴുതിയിരിക്കുന്നു. സോഷ്യൽ മീഡിയയിൽ വിരാട് ആരാധകർ തന്നെ ഈ പ്രവചനം കുത്തിപ്പൊക്കുന്നുണ്ട്.

2016ലായിരുന്നു ഈ പോസ്റ്റ് പുറത്തുവിട്ടിട്ടുള്ളത്. 2016-17 വർഷങ്ങളിൽ വിരാട് മികച്ച പ്രകടനം പുറത്തെടുക്കുമെന്നും പോസ്റ്റിൽ പറയുന്നു. സത്യമെന്ന് പറയട്ടെ 2016- മുതൽ 2019 വരെയുള്ള വർഷങ്ങളിലാണ് വിരാടിന്റെ ഏറ്റവും മികച്ച വർഷങ്ങൾ.

അതേസമയം ഓസ്‌ട്രേലിയക്കെതിരെയുളള രണ്ടാം മത്സരത്തിലും വിരാട് പൂജ്യത്തിന് മടങ്ങി. തന്റെ ഇഷ്ടഗ്രൗണ്ടായ അഡ്‌ലെയഡിൽ നടന്ന മത്സരത്തിൽ നാല് പന്തിൽ പൂജ്യനായാണ് വിരാട് മടങ്ങിയത്. മത്സരത്തിൽ ഇന്ത്യ രണ്ട് വിക്കറ്റിന് തോൽക്കുകയും ചെയ്തിരുന്നു.

ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുത്തി 264 റൺസ് നേടിയപ്പോൾ ഓസീസ് എട്ട് വിക്കറ്റ് നടഷ്ടത്തിൽ ലക്ഷ്യം കണ്ടു. 74 റൺസ് നേടിയ മാറ്റ് ഷോർട്ടാണ് കളി ഓസീന് അനുകൂലമാക്കിയത്. കൂപ്പർ കോണളി പുറത്താകാതെ 61 റൺസ് നേടി.

ഇന്ത്യക്കായി അർഷ്ദീപ് സിങ്, ഹർഷിത് റാണ, വാഷിങ്ടൺ സുന്ദർ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. മിച്ചൽ ഓവൻ 23 പന്തിൽ 36 റൺസ് നേടിയിരുന്നു. ഓസീസിന് വേണ്ടി നാല് വിക്കറ്റ് നേടിയ ആദം സാംബയാണ് കളിയിലെ താരം.

Content Highlights- Old Prediction post of Virat Kohlis cricket future getting viral

dot image
To advertise here,contact us
dot image