

മലപ്പുറം: നിലമ്പൂര്‍ പൂക്കോട്ടുംപാടത്ത് ഷോക്കേറ്റ് ഹോട്ടല്‍ തൊഴിലാളിക്ക് ദാരുണാന്ത്യം. ഉപ്പുവള്ളി സ്വദേശി പടിഞ്ഞാറെ വീട്ടില്‍ ചന്ദ്രന്‍ (62 )ആണ് മരിച്ചത്. കാല്‍നടയാത്രക്കിടെ വൈദ്യുത കമ്പി പൊട്ടി വീണായിരുന്നു ഷോക്കേറ്റത്. രാത്രി എട്ട് മണിയോടെയാണ് സംഭവം. ശക്തമായ മഴയിലും കാറ്റിലും കവുങ്ങ് വൈദ്യുത ലൈനിലേക്ക് വീഴുകയായിരുന്നു.
Content Highlights: Hotel worker dies tragically after being electrocuted at Pookkottumpadam in Nilambur