'മെറ്റയില്‍ നിന്ന് പിരിച്ച് വിട്ടോ? അവരേക്കാള്‍ കൂടുതല്‍ പണം തരാം'; ജോലിക്ക് ക്ഷണിച്ച് ഇന്ത്യൻ സംരഭകൻ

സ്പീച്ച് ഇവാല്‍സ്, സ്പീച്ച് ജനറേഷന്‍, ഫുള്‍ ഡ്യൂപ്ലക്‌സ്, സ്പീച്ച് ടു സ്പീച്ച് എന്നീ മേഖലകളില്‍ പരിചയമുള്ളവരെയാണ് ക്ഷണിച്ചിരിക്കുന്നത്

'മെറ്റയില്‍ നിന്ന് പിരിച്ച് വിട്ടോ? അവരേക്കാള്‍ കൂടുതല്‍ പണം തരാം'; ജോലിക്ക് ക്ഷണിച്ച് ഇന്ത്യൻ സംരഭകൻ
dot image

മെറ്റയില്‍ നിന്ന് ഈ അടുത്താണ് 600 ഓളം ജീവനക്കാരെ പിരിച്ചു വിട്ടത്. ഈ വാര്‍ത്ത വലിയ ആശങ്ക സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ ഉണ്ടാക്കിയിരുന്നു. ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന ജീവനക്കാര്‍ പെട്ടെന്ന് ജോലി വിട്ടിറങ്ങുമ്പോള്‍ അത്രയും വലിയ തുക സാലറി വാഗ്ദാനം ചെയ്ത് ആരും നിയമിക്കാന്‍ തയ്യാറാവുന്നില്ലായെന്നാണ് പല ജീവനക്കാരും പറഞ്ഞിരുന്നത്.

ഈ ആശങ്കകള്‍ക്കിടയിലാണ് മെറ്റ പിരിച്ച് വിട്ട ജീവനക്കാരെ തന്റെ കമ്പനിയില്‍ നിയമിക്കാന്‍ താല്പര്യമുണ്ടെന്നും മെറ്റ നല്‍കിയതിനേക്കാള്‍ കൂടുതല്‍ ശമ്പളം നല്‍കാമെന്നും ചൂണ്ടിക്കാട്ടി ഇന്ത്യന്‍ വംശജനായ സംരഭകന്‍ സുദര്‍ശന്‍ കമ്മത്ത് രംഗത്തെത്തിയിരിക്കുന്നത്.

സ്പീച്ച് ഇവാല്‍സ്, സ്പീച്ച് ജനറേഷന്‍, ഫുള്‍ ഡ്യൂപ്ലക്‌സ്, സ്പീച്ച് ടു സ്പീച്ച് എന്നീ മേഖലകളില്‍ പരിചയമുള്ളവരെയാണ് ക്ഷണിച്ചിരിക്കുന്നത്. മത്സരസ്വഭാവവും സാമര്‍ത്ഥ്യവുമുള്ളവരും ആയിരിക്കണം ജോലിക്ക് അപേക്ഷിക്കുന്നവരെന്നും കമ്മത്ത് പോസ്റ്റില്‍ പറയുന്നു. അടിസ്ഥാന ശമ്പളമായി 200 k ഡോളര്‍ മുതല്‍ 600 k വരെ നല്‍കാന്‍ തയ്യാറാണെന്നും പോസ്റ്റില്‍ പറയുന്നു.

ഒക്ടോബർ 22നാണ് മെറ്റ ജീവനക്കാർക്ക് പിരിച്ചുവിടലിനെ സംബന്ധിച്ച് മെമോ ലഭിച്ചത്. കാര്യക്ഷമത വർധിപ്പിക്കുക, ഉദ്യോഗസ്ഥവൃന്ദത്തെ കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോട് കൂടിയാണ് ജീവനക്കാരെ പിരിച്ചുവിടുന്നത് എന്നാണ് മെറ്റ ചീഫ് എഐ ഓഫീസർ അലക്സാൻഡർ വാങ് പറഞ്ഞത്. ടീമിലെ ആളുകൾ കുറയുന്നത് മെച്ചപ്പെട്ട ആശയവിനിമയത്തിന് വഴിയൊരുക്കുമെന്നും എല്ലാ ജീവനക്കാരും കൂടുതൽ ജോലി ചെയ്യുന്നവരായി മാറുമെന്നും വാങ് പറയുന്നു.

ഇത്തരത്തിൽ പിരിച്ചുവിട്ടേക്കാവുന്ന തൊഴിലാളികളോട് കമ്പനിയിൽ മറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാനും മെറ്റ പറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട എഐ തസ്തികകളിലേക്ക് വീണ്ടും ആളെ എടുക്കുമെന്നും അറിയിപ്പുണ്ട്. പിരിച്ചുവിടൽ സാധാരണ നടപടിയാണെന്നാണ് മെറ്റയുടെ വാദം.

മാസങ്ങൾക്ക് മുൻപാണ് തങ്ങളുടെ പുതിയ സംരംഭമായ സ്കെയിൽ എഐയിൽ മെറ്റ വലിയ നിക്ഷേപം നടത്തിയത്. മാത്രമല്ല, തങ്ങളുടെ എതിരാളികളായ കമ്പനികൾ നൽകുന്നതിനേക്കാൾ മികച്ച ശമ്പളവും വാഗ്ദാനം ചെയ്താണ് മെറ്റ തൊഴിലാളികളെ എടുത്തത്. ആപ്പിൾ, ഓപ്പൺ എഐ, ആന്ത്രോപിക് തുടങ്ങിയ കമ്പനികൾ നേരത്തെതന്നെ എഐയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. പിന്നാലെയാണ് മെറ്റയും ചുവടുമാറ്റിയത്.

Content Highlights- 'Fired from Meta? I'll pay you more than them' Indian entrepreneur

dot image
To advertise here,contact us
dot image