
ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ വെസ്റ്റ് ഇന്‍ഡീസിന് വിജയം. ധാക്കയിലെ ഷേർ ഇ ബംഗ്ലായിൽ സൂപ്പര്‍ ഓവറിലേക്ക് കടന്ന മത്സരത്തില്‍ ഒരു റണ്‍സിനാണ് വിന്‍ഡീസ് വിജയം പിടിച്ചെടുത്തത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് അടിച്ചെടുത്തു. മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസിനെ വിറപ്പിച്ച ബംഗ്ലാദേശ് അവസാന വിക്കറ്റില്‍ മത്സരം സമനിലയിലെത്തിച്ചു. നിശ്ചിത 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് തന്നെയാണ് ബംഗ്ലാദേശ് അടിച്ചെടുത്തത്.
ഇതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 10 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിന് ഒമ്പത് റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ക്യാപ്റ്റന്‍ ഷായ് ഹോപ്പാണ് സൂപ്പര്‍ ഓവറില്‍ മൂന്ന് പന്ത് നേരിട്ട് വിന്‍ഡീസിന് ഏഴ് റണ്‍സ് നേടിക്കൊടുത്തത്. മറുപടി ബാറ്റിങ്ങില്‍ നാല് റണ്‍സ് എക്‌സ്ട്രാസ് ലഭിച്ചിട്ടും ബംഗ്ലാദേശിന് വിജയത്തിലെത്താന്‍ സാധിച്ചില്ല.
വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പര കൈവിടാതിരിക്കാൻ വിൻഡീസിന് കഴിഞ്ഞു. പരമ്പരയിലെ ആദ്യ മത്സരത്തിൽ 74 റൺസിന് ബംഗ്ലാ കടുവകൾ വിജയം സ്വന്തമാക്കിയിരുന്നു. ഒക്ടോബർ 23ന് നടക്കുന്ന മൂന്നാം ഏകദിനത്തിൽ പരമ്പരയിലെ വിജയിയെ കണ്ടെത്താം.
Content Highlights: West Indies Beat Bangladesh 2nd ODI In Super Over Thriller