'ബോർഡർ ഗവാസ്‌ക്കർ ട്രോഫി ഒരു പേടിസ്വപ്നമായി കോഹ്‌ലിയെ ഇപ്പോഴും വേട്ടയാടുന്നു'; ഇർഫാൻ പത്താൻ

ഓസ്ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തിൽ അക്കൗണ്ട് തുറക്കാതെയാണ് വിരാട് കോഹ്‌ലി മടങ്ങിയത്

'ബോർഡർ ഗവാസ്‌ക്കർ ട്രോഫി ഒരു പേടിസ്വപ്നമായി കോഹ്‌ലിയെ ഇപ്പോഴും വേട്ടയാടുന്നു'; ഇർഫാൻ പത്താൻ
dot image

ഓസ്ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തിൽ അക്കൗണ്ട് തുറക്കാതെയാണ് വിരാട് കോഹ്‌ലി മടങ്ങിയത് . രോഹിത് ശർമ പുറത്തായതിന് പിന്നാലെയുള്ള കോഹ്‌ലിയുടെ പുറത്താക്കൽ ആരാധകർക്ക് വലിയ നിരാശയാണ് നൽകിയത്. ഏറെ കാലത്തിന് ശേഷമമാണ് കോഹ്‌ലിയെ ഇന്ത്യൻ ജഴ്‌സിയിൽ തിരിച്ചെത്തിയത്. ഇപ്പോഴിതാ താരത്തിന്റെ പ്രകടനത്തിൽ അഭിപ്രായപ്രകടനവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.

ഓഫ് സൈഡ് ദൗർബല്യമാണ് കോഹ്ലിയെ വേട്ടയാടുന്നതെന്നതാണ് എടുത്തു പറയേണ്ടത്. ഏറെ നാളുകളായി ഓഫ് സെെഡിലെ കെണി കോഹ്ലിയെ വേട്ടയാടുന്നുണ്ടായിരുന്നു. ഓഫ്സെെഡിന് പുറത്തെത്തുന്ന പന്തിൽ ബാറ്റുവെച്ച് കോഹ്ലി മടങ്ങുന്നത് കഴിഞ്ഞ കുറച്ച് വർഷങ്ങളായുള്ള പ്രശ്നമായിരുന്നു. ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിലാണ് ഇത് നിയന്ത്രണമില്ലാതെയയാത്, ഇത് ആവർത്തിക്കുന്ന പ്രകടനമാണ് ഇപ്പോൾ താരം നടത്തിയതെന്നും ഇർഫാൻ പത്താൻ പറഞ്ഞു.

വിരാട് അവസാനമായി കളിച്ച ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിലും താരം അഞ്ചിലേറെ തവണ പുറത്തായത് ഇതേ പ്രകാരമായിരുന്നു. വിരാടിന് നേരെയുള്ള ഈ തന്ത്രം വെളിപ്പെടുത്തി രംഗത്ത് എത്തിയെങ്കിലും വിരാട് വീണ്ടും അതിൽ വീണുകൊണ്ടിരുന്നു. അത് തന്നെയാണ് വീണ്ടും ഇന്നും ആവർത്തിച്ചത്. ബോർഡർ ഗവാസ്‌ക്കർ ട്രോഫി ഒരു പേടി സ്വപ്നം പോലെ വിരാടിന്റെ മനസ്സിൽ അവശേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിൽ ഒമ്പത് ഇന്നിങ്സിൽ നിന്ന് 190 റൺസ് മാത്രമാണ് കോഹ്‌ലിക്ക് നേടാനായത്. മോശം ഫോമിന്റെ പേരിൽ വിമർശനം ഉയർന്നതോടെ ടെസ്റ്റിൽ നിന്നും താരം വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Conent Highlights- Border Gavaskar Trophy still haunts Kohli like a nightmare': Irfan Pathan

dot image
To advertise here,contact us
dot image