'ധനുഷ് അല്ലാതെ വേറെയാര് ചെയ്താലും ഈ സിനിമ ഇത്ര നന്നാവില്ലെന്ന് രവി തേജ പറഞ്ഞു'; വെങ്കി അറ്റ്ലൂരി

സൂര്യയെ നായകനാക്കി വെങ്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

'ധനുഷ് അല്ലാതെ വേറെയാര് ചെയ്താലും ഈ സിനിമ ഇത്ര നന്നാവില്ലെന്ന് രവി തേജ പറഞ്ഞു'; വെങ്കി അറ്റ്ലൂരി
dot image

വാത്തി എന്ന സിനിമയിൽ നായകനായി താൻ ആദ്യം ആലോചിച്ചത് രവി തേജയെ ആയിരുന്നുവെന്ന് സംവിധായകൻ വെങ്കി അറ്റ്ലൂരി. വാത്തിയുടെ കഥ പൂർത്തിയായ ശേഷം താൻ രവി തേജയുടെ അടുത്ത് പോയി പറഞ്ഞെന്നും ആ സമയം തിരക്ക് ആയതിനാൽ കുറച്ച് വെയിറ്റ് ചെയ്യാമോ എന്ന് ചോദിച്ചെന്നും വെങ്കി പറഞ്ഞു. രണ്ടു മൂന്ന് മാസങ്ങൾക്ക് ശേഷം ധനുഷ് ഈ റോളിലേക്ക് എത്തിയപ്പോൾ താൻ രവിയോട് ചോദിച്ചപ്പോൾ ഒന്നും ആലോചിക്കണ്ട ധനുഷ് ഒരു ഗംഭീര നടനാണ് ചെയ്തോളു എന്നാണ് രവി സർ പറഞ്ഞത്. ഒരു ഇന്റർവ്യൂയിലാണ് വെങ്കി അറ്റ്ലൂരിയും രവി തേജയും ഇക്കാര്യങ്ങൾ പറഞ്ഞത്.

'വാത്തിയുടെ കഥ പൂർത്തിയായ ശേഷം ഞാൻ രവി സാറിന്റെ അടുത്ത് പോയി പറഞ്ഞു. ആ സമയം അദ്ദേഹത്തിന് തിരക്ക് ആയതിനാൽ എന്നോട് കുറച്ച് വെയിറ്റ് ചെയ്യാമോ എന്ന് ചോദിച്ചു. രണ്ടു മൂന്ന് മാസങ്ങൾക്ക് ശേഷം ധനുഷ് ഈ സിനിമയിലേക്ക് എത്തി. അപ്പോൾ ഞാൻ രവി സാറിനെ വിളിച്ച് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു ഒന്നും ആലോചിക്കണ്ട ധനുഷ് ഒരു ഗംഭീര നടനാണ് ചെയ്തോളൂവെന്ന്. പിന്നീട് സിനിമ കണ്ടതിന് ശേഷവും രവി സർ എന്നെ വിളിച്ച് പറഞ്ഞു ധനുഷ് അല്ലാതെ വേറെയാര് ചെയ്താലും ഈ സിനിമ ഇത്ര നന്നാവില്ലെന്ന്', വെങ്കി അറ്റ്ലൂരി പറഞ്ഞു.

അതേസമയം, സൂര്യയെ നായകനാക്കി വെങ്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നാടൻ ലുക്കിൽ നിന്നുമാറി പക്കാ സ്റ്റൈലിഷ് ആയിട്ടാണ് സൂര്യ ഈ സിനിമയിൽ എത്തുന്നതെന്ന് സൂചനയാണ് പോസ്റ്റർ നൽകുന്നത്. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. 'ലക്കി ഭാസ്കർ' എന്ന സിനിമയ്ക്ക് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന സിനിമയാണ് സൂര്യ 46. രാധിക ശരത്കുമാർ, രവീണ ടണ്ഠൻ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Content Highlights: Venky Atluri opens up about ravi teja and vaathi movie

dot image
To advertise here,contact us
dot image