'ഉന്നാൽ മുടിയാത് തമ്പീ…!' രോ-കോ പരാജയപ്പെട്ടതിന് പിന്നാലെ ധോണിയുടെ പഴയ 'മാസ്' കുത്തിപ്പൊക്കി ഫാൻസ്

സൂപ്പർതാരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരുടെ പരാജയമാണ് ക്രിക്കറ്റ് വൃത്തങ്ങളിൽ ഏറെ ചർച്ചയായത്

'ഉന്നാൽ മുടിയാത് തമ്പീ…!' രോ-കോ പരാജയപ്പെട്ടതിന് പിന്നാലെ ധോണിയുടെ പഴയ 'മാസ്' കുത്തിപ്പൊക്കി ഫാൻസ്
dot image

ഓസ്‌ട്രേലിയക്കെതിരെയുള്ള ഒന്നാം ഏകദിനത്തിൽ തോറ്റിരുന്നു. പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ. ഏഴ് വിക്കറ്റിനായിരുന്നു ഓസ്‌ട്രേലിയയുടെ വിജയം. ഇന്ത്യ തോറ്റതിനേക്കാൾ സൂപ്പർതാരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരുടെ പരാജയമാണ് ക്രിക്കറ്റ് വൃത്തങ്ങളിൽ ഏറെ ചർച്ചയായത്. ഇരുവർക്കും നേരെ ആരാധകർ സഹതാപ കമന്റുകൾ അറിയിക്കുന്നുണ്ടെങ്കിലും ട്രോളുകളും കുറവല്ല.

ഇതിനിടെ മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയുമായി ഇരുവരുടെയും പ്രകടനത്തെ താരതമ്യപ്പെടുത്തിക്കൊണ്ടും ട്രോളുകളുണ്ട്. 2019ലെ ധോണിയുടെ അവസാന ഓസീസ് പരമ്പര ചൂണ്ടിക്കാട്ടിയാണ് ആരാധകർ രോഹിത്തിനെയും കോഹ്ലിയെയും ട്രോൾ ചെയ്തത്. ആ പരമ്പരയിൽ 38 വയസ്സുകാരാനായ ധോണി മൂന്ന് മത്സരത്തിലും അർധസെഞ്ച്വറി നേടുകയും പരമ്പരയുടെ താരമായി മാറുകയും ചെയ്തിരുന്നു.

സിഡ്‌നിയിൽ വെച്ച് 96 പന്തിൽ 51 റൺസും, അഡ്‌ലെയഡിൽ 54 പന്തിൽ 55 റൺസും മെൽബണിൽ 114 പന്തിൽ 87 റൺസും നേടിയാണ് ധോണി പ്ലെയർ ഓഫ് ദി സീരീസായത്.

ഇപ്പോൾ കരിയറിന്റെ അവസാന കാലത്ത് ഓസ്‌ട്രേലിയൻ മണ്ണിലെത്തിയ കോഹ്ലിയും രോഹിത്തും അമ്പേ പരാജയമായിരിക്കുന്നതാണ് കണ്ടത്. ഇതിന് ശേഷമാണ് ആരാധകർ ധോണിയുടെ പഴയ മാസ് കുത്തിപൊക്കിയത്. ഓസ്‌ട്രേലിയക്കെതിരെയുള്ള പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ.


രോഹിത് ശർമ എട്ട് റൺസും വിരാട് കോഹ്ലി പൂജ്യം റൺസിനുമാണ് പുറത്തായത്.

14 പന്തിൽ ഒരു ഫോർ അടക്കമാണ് രോഹിത് എട്ട് റൺസ് നേടിയത്. ജോഷ് ഹേസൽവുഡിന്റെ പന്തിൽ സ്ലിപ്പിൽ മാറ്റ് റെൻഷായ്ക്ക് ക്യാച്ച് നൽകുകയായിരുന്നു അദ്ദേഹത്തിന്റെ മടക്കം. ഒമ്പത് പന്തിൽ പൂജ്യം റൺസാണ് കോഹ്ലി നേടിയത്. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ കൂപ്പർ കോണോലിക്ക് ക്യാച് നൽകുകയായിരുന്നു അദ്ദേഹം പുറത്തായത്.

Content Highlights- Dhoni Fans Trolls Virat And rohit after their failure in Aus

dot image
To advertise here,contact us
dot image