
അഫ്ഗാനിസ്ഥാൻ പിന്മാറിയാലും ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയുമായി മുന്നോട്ടുപോകുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. അഫ്ഗാനിസ്ഥാന് പകരം മറ്റൊരു ടീമിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പിസിബി.
അഫ്ഗാനിസ്ഥാന് പകരം നേപ്പാൾ, യുഎഇ അടക്കമുള്ള അസോസിയേറ്റ് അംഗങ്ങളും പിസിബിയുടെ പരിഗണനയിലുണ്ട്. എന്നാൽ ത്രിരാഷ്ട്ര പരമ്പരയിൽ ഒരു ടെസ്റ്റ് കളിക്കുന്ന രാജ്യത്തെ പങ്കെടുപ്പിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
നവംബർ 17 മുതലാണ് പരമ്പര ആരംഭിക്കുന്നത്. ശ്രീലങ്കയും പരമ്പരയിൽ പങ്കെടുക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയില്‍ പാകിസ്താന്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് പിന്മാറുന്നതായി അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചത്.
ആക്രമണത്തിൽ മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. സൗഹൃദമത്സരം കളിക്കാനായി പാക് അതിര്‍ത്തിയിലെ കിഴക്കന്‍ പക്തിക പ്രവിശ്യയിലെ ഷരണയിലേക്കുള്ള യാത്രാമധ്യേയാണ് താരങ്ങള്‍ക്ക് ആക്രമണത്തിൽ ജീവന്‍ നഷ്ടമായത്.
Content Highlights-afghanistan and pakistan cricket controversy