വരുന്നത് വെറുതെയല്ല; ഓസീസ് ഹിറ്റ്മാന്റെ 'സെക്കൻഡ് ഹോം'; കാത്തിരിക്കുന്നത് ആ വമ്പൻ റെക്കോർഡുകൾ

ഓസ്ട്രേലിയയ്ക്കെതിരെ രോഹിത് നേടിയ ഇരട്ട സെഞ്ചറിയാണ് (209) ഇന്നും കംഗാരുപ്പടയ്ക്കെതിരെ ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന ഏകദിന സ്കോർ

വരുന്നത് വെറുതെയല്ല; ഓസീസ് ഹിറ്റ്മാന്റെ 'സെക്കൻഡ് ഹോം'; കാത്തിരിക്കുന്നത് ആ വമ്പൻ റെക്കോർഡുകൾ
dot image

ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ തുടക്കമാകുകയാണ്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ഇന്ത്യൻ കുപ്പായത്തില്‍ കളിക്കാനെത്തുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ശുഭ്മാൻ ഗിൽ എന്ന യുവനായകന് കീഴിലുള്ള ആദ്യ ഏകദിന പരമ്പരയുമാണിത്. പരമ്പരയ്ക്ക് മുന്നോടിയായി രോഹിത് ശർമയുടെ ക്യാപ്റ്റൻസി നഷ്ടമായിരുന്നു. ഇതോടെ താരം 2027 ലോകകപ്പ് കളിക്കുമോ എന്ന ചർച്ചയും ഉയർന്നു. ഓസീസ് പരമ്പരയിലെ പ്രകടനമാവും നിർണ്ണായകം.

രാജ്യാന്തര ക്രിക്കറ്റിൽ രോഹിത് ശർമയുടെ 500–ാം മത്സരമാണ് നാളെ നടക്കുക. രാജ്യാന്തര ക്രിക്കറ്റിൽ 50 സെഞ്ചറികളെന്ന നേട്ടത്തിലേക്ക് ഹിറ്റ്മാന് ഇനി ഒരു സെഞ്ചറിയുടെ ദൂരം മാത്രമേയുള്ളൂ. ഓസ്ട്രേലിയൻ മണ്ണിൽ ഓസീസിനെതിരെ 4 സെഞ്ചറികൾ നേടിയിട്ടുള്ള ഏക ബാറ്ററാണ് രോഹിത്.

ഓസ്ട്രേലിയയ്ക്കെതിരെ രോഹിത് നേടിയ ഇരട്ട സെഞ്ചറിയാണ് (209) ഇന്നും കംഗാരുപ്പടയ്ക്കെതിരെ ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന ഏകദിന സ്കോർ. 2016ലെ ഏകദിനത്തിൽ രോഹിത്ത് 171 റൺസുമായി പുറത്താകാതെ നിന്ന പെർത്ത് സ്റ്റേഡിയത്തിലാണ് നാളെ ഒന്നാം ഏകദിന മത്സരം നടക്കുന്നത്. ഓസ്ട്രേലിയൻ മണ്ണിൽ ഓസീസിനെതിരെ ഒരു ഇന്ത്യക്കാരന്റെ ഉയർന്ന ഏകദിന സ്കോറും ഇതാണ്.

എട്ട് സിക്സ്കൾ കൂടി അടിച്ചാൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സ് അടിക്കുന്ന താരമാകാം. 30റൺസ് നേടിയാൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് ഉള്ള ഇന്ത്യക്കാരുടെ പട്ടികയിൽ മൂന്നാം സ്ഥാനം. 10റൺസ് കൂടെ നേടിയൽ ഓസ്ട്രേലിയയിൽ വെച്ച് ഓസ്ട്രേലിയക്ക് എതിരെ 1000ഏകദിന റൺസ് നേടുന്ന ആദ്യ താരമാകാം. 174റൺസ് നേടിയാൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും അധികം റൺസ് നേടുന്ന ഓപ്പണർ ആകാം.ഒരു സെഞ്ച്വറി കൂടെ നേടിയാൽ ഓസ്ട്രേലിയയിൽ വെച്ച് 10സെഞ്ച്വറികൾ നേടുന്ന ഏക ഇന്ത്യൻ ഓപ്പണർ എന്ന റെക്കോർഡും സ്വന്തമാക്കാം.

Content Highlights: Aussie hitman's 'second home'; Those huge records await

dot image
To advertise here,contact us
dot image