രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബയ്ക്ക് 'പുതിയ ഇന്നിങ്‌സ്'; ഗുജറാത്തിൽ വിദ്യാഭ്യാസ മന്ത്രിയായി ചുമതല

കഴിഞ്ഞ വർഷം രവീന്ദ്ര ജഡേജയും ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു.

രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബയ്ക്ക് 'പുതിയ ഇന്നിങ്‌സ്'; ഗുജറാത്തിൽ വിദ്യാഭ്യാസ മന്ത്രിയായി ചുമതല
dot image

ഗുജറാത്തിൽ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ് ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ. 2022 മുതൽ ബിജെപി എംഎൽഎയായ റിവാബയ്ക്ക്, മന്ത്രിസഭാ പുനഃസംഘടനയിലാണ് മന്ത്രി സ്ഥാനം പ്രൊമോഷനായി ലഭിച്ചത്.

2022 ഡിസംബറിൽ അധികാരത്തിലെത്തിയ ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ 16 ബിജെപി മന്ത്രിമാരും രാജിവച്ചിരുന്നു. തുടർന്നാണ് 26 പേരെ ഉൾപ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. റിവാബ ജഡേജ ഉൾപ്പെടെ 19 പേർ പുതുമുഖങ്ങളാണ്. വിദ്യാഭ്യാസ വകുപ്പാണ് റിവാബയ്ക്ക് ലഭിച്ചത്.

2019 ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് റിവാബ്, ബിജെപിയിൽ ചേർന്നത്. 2022 ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ജാംനഗർ നോർത്ത് മണ്ഡലത്തിൽനിന്ന് 53,301 വോട്ടിനാണ് റിവാബ ജയിച്ചത്. ആം ആദ്മി പാർട്ടിയുടെ കർഷൻ കർമുറിനെയാണ് തോൽപ്പിച്ചത്.

കഴിഞ്ഞ വർഷം രവീന്ദ്ര ജഡേജയും ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു. ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ തുടങ്ങിവച്ച അംഗത്വ ക്യാംപയിന്റെ ഭാഗമായാണ് ജഡേജയും ബിജെപിയിൽ ചേർന്നത്.

മുപ്പത്തിയാറുകാരനായ ജഡേജ രാജ്യാന്തര ട്വന്റി20യിൽനിന്ന് കഴിഞ്ഞ വർഷത്തെ ലോകകപ്പോടെ വിരമിച്ചെങ്കിലും, ഏകദിനത്തിലും ടെസ്റ്റിലും ഇപ്പോഴും സജീവമാണ്. ഈ മാസം അവസാനിച്ച വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ പ്ലെയർ ഓഫ് ദ് ടൂർണമെന്റായത് ജഡേജയായിരുന്നു. എന്നാൽ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ താരം ഉൾപ്പെട്ടില്ല.

Content Highlights-Gujarat education minister ravindra jadeja wife rivaba jadeja

dot image
To advertise here,contact us
dot image