ഇവിടെ ടെസ്റ്റും വഴങ്ങും; രഞ്ജിയിൽ റിങ്കുവിന്റെ അപരാജിത സെഞ്ച്വറി; ആന്ധ്ര-യുപി മത്സരം സമനിലയിൽ

രഞ്ജി ട്രോഫിയിൽ ആന്ധ്രപ്രദേശിനെതിരെ അപരാജിത സെഞ്ച്വറിയുമായി രാജ്യാന്തര താരം റിങ്കു സിങ്

ഇവിടെ ടെസ്റ്റും വഴങ്ങും; രഞ്ജിയിൽ റിങ്കുവിന്റെ അപരാജിത സെഞ്ച്വറി; ആന്ധ്ര-യുപി മത്സരം സമനിലയിൽ
dot image

രഞ്ജി ട്രോഫിയിൽ ആന്ധ്രപ്രദേശിനെതിരെ അപരാജിത സെഞ്ച്വറിയുമായി രാജ്യാന്തര താരം റിങ്കു സിങ്. ദേശീയ ടീമിനായി ടി 20 ഫോർമാറ്റിൽ കളിക്കാറുള്ള താരം ടെസ്റ്റും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു. (273 പന്തിൽ 13 ഫോറുകളും രണ്ട് സിക്സറുകളും അടക്കമാണ് താരം 165* നേടിയത്.

റിങ്കുവിന്റെ സെഞ്ചറിക്കരുത്തിൽ ആന്ധ്രപ്രദേശിനെതിരെ ഉത്തർപ്രദേശ് ഒന്നാം ഇന്നിങ്സ് ലീഡ് നേടി. മത്സരം സമനിലയിൽ പിരിഞ്ഞു. ഒന്നാം ഇന്നിങ്സിൽ ആന്ധ്ര 470 റൺസിനു പുറത്തായപ്പോൾ, ഉത്തർപ്രദേശ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 471 റൺസെടുത്തു.

റിങ്കുവിന്റെ സെഞ്ചറിയും മാധവ് കൗശിക് (54), ആര്യൻ ജുവൽ (66) എന്നിവരുടെ അർധസെഞ്ചറിയുമാണ് നിർണായക ലീഡ് നേടാൻ യുപിയെ സഹായിച്ചത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആന്ധ്രക്കായി ഷെയ്ഖ് റഷീദ്(136) , ഭാരത് (142) എന്നിവർ സെഞ്ച്വറി നേടിയിരുന്നു.

Content Highlights- Rinku Singh century vs andrapradesh in ranjitrophy

dot image
To advertise here,contact us
dot image