സക്സേന ഇന്ത്യക്ക് വേണ്ടി കളിക്കാത്തത് ഞെട്ടിക്കുന്നു; 'നമ്മളായിരുന്നു സെലക്ടർമാർ' സ്വയം ട്രോളി കമന്റേറ്റർമാർ

ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്താലും അവസരം ലഭിക്കാത്ത ഒരുപാട് ക്രിക്കറ്റർമാരുമുണ്ട്. അക്കൂട്ടത്തിൽ പ്രധാനിയാണ് ജലജ് സക്‌സേന

സക്സേന ഇന്ത്യക്ക് വേണ്ടി കളിക്കാത്തത് ഞെട്ടിക്കുന്നു; 'നമ്മളായിരുന്നു സെലക്ടർമാർ' സ്വയം ട്രോളി കമന്റേറ്റർമാർ
dot image

ലോകത്ത് ഏറ്റവും കൂടുതൽ ക്രിക്കറ്റ് പ്രതിഭകളുള്ള രാജ്യങ്ങളിൽ പ്രധാനപ്പെട്ടതാണ് ഇന്ത്യ. എല്ലാ കാലത്തും ടീം തിരഞ്ഞെടുക്കുമ്പോൾ ഒരേ റോളിൽ ഒന്നിലധികം താരങ്ങൾ അവസരം കാത്ത് നിൽക്കാറുണ്ട്. എന്നാൽ പല താരങ്ങൾക്കും അവസരം ലഭിക്കാറില്ല. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്താലും അവസരം ലഭിക്കാത്ത ഒരുപാട് ക്രിക്കറ്റർമാരുമുണ്ട്. അക്കൂട്ടത്തിൽ പ്രധാനിയാണ് ജലജ് സക്‌സേന. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ റെക്കോർഡ് വാരിക്കൂട്ടുന്ന സക്‌സേനക്ക് പക്ഷെ ഇന്ത്യൻ ടീമിൽ ഇതുവരെ അവസരം ലഭിച്ചിട്ടില്ല.

ഇപ്പോൾ നടക്കുന്ന കേരള-മഹാരാഷ്ട്ര രഞ്ജു ട്രോഫി മത്സരത്തിലും മഹാരാഷ്ട്രക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ സക്‌സേനക്കായി. ഒരു ഘട്ടത്തിൽ അഞ്ചിന് 18 റൺസെന്ന നിലയിൽ തകർന്ന മഹാരാഷ്ട്രയെ റുതുരാജ് ഗെയ്ക്വാദും (91) ജലജ് സക്‌സേനയും (49) ചേർന്നാണ് രക്ഷിച്ചത്. മത്സരത്തിൽ സക്‌സേനും ബാറ്റിങ്ങിനിടെ അദ്ദേഹത്തെ ഇന്ത്യൻ ടീമിൽ കാണാൻ സാധിക്കാത്തത് ഞെട്ടിക്കുന്നതാണെന്ന് കമന്ററി ബോക്‌സിൽ നിന്നും മുൻ താരങ്ങളായ സാലിൽ അങ്കോളയും ചേതൻ ശർമയും പറയുന്നുണ്ടായിരുന്നു.

അങ്കോളയായിരുന്നു ഇത് പറഞ്ഞത്. എന്നാൽ ഇതിൽ രസകരമായ കാര്യമെന്തെന്നാണ് ഇരുവരും മുൻ ഇന്ത്യൻ താരങ്ങളും നാഷണൽ സെലക്ടർമാരുമായിരുന്നു. അങ്കോളയെ ഇക്കാര്യം ചേതൻ ഓർമിപ്പിച്ചു. 'സാലിൽ നിങ്ങൾ ഞെട്ടിക്കുന്നത് എന്ന് പറഞ്ഞു, പക്ഷെ ഒരു കാര്യം ഞാൻ ഓർമിപ്പിക്കാം. നമ്മൾ രണ്ട് പേരും മുൻ സെലക്ടർമാരായിരുന്നു,' ചേതൻ പറഞ്ഞു. ഉടനെ ചേതനായിരുന്നു ചെയർമാനെന്ന് അങ്കോള ഓർമിപ്പിച്ചു. വിരലുകൾ നമുക്ക് നേരെയും ഉയർന്ന് കാണുമെന്ന് പറഞ്ഞുകൊണ്ട് ചേതൻ ശർമ സംഭാഷണം അവസാനിപ്പിച്ചു.

2020 മുതൽ 2024 വരെയുള്ള കാലഘട്ടത്തിലാണ് ശർമയും അങ്കോളയും ഇന്ത്യൻ സെലക്ഷൻ പാനലിലുണ്ടായിരുന്നച്. ഈ കാലയളവിൽ രഞ്ജി ട്രോഫിയിൽ റെക്കോർഡുകൾ ഭേദിച്ച് മികച്ച പ്രകടനങ്ങൾ തുടർച്ചയായി പുറത്തെടുക്കുകയായിരുന്നു സക്‌സേന. എന്തായാലും ഈ സെൽഫ് ട്രോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്.

Content Highlights- Commentators Self trolls amid Jalaj Saxena selection

dot image
To advertise here,contact us
dot image