പുന്നമൂട് സ്കൂളിൽ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; പെപ്പർ സ്പ്രേ ഉപയോഗിച്ചെന്ന് പ്രാഥമിക വിവരം

പ്ലസ് ടു വിദ്യാർത്ഥികൾക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്

പുന്നമൂട് സ്കൂളിൽ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; പെപ്പർ സ്പ്രേ ഉപയോഗിച്ചെന്ന് പ്രാഥമിക വിവരം
dot image

തിരുവനന്തപുരം: നേമം പുന്നമൂട് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം. ആറ് കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. ആദ്യം ഇവരെ ജനറൽ ആശുപത്രിയിലേക്കും പിന്നീട് മെഡിക്കൽ കോളേജിലേക്കുമാണ് മാറ്റിയത്. കുട്ടികൾ തമ്മിൽ പെപ്പർ സ്പ്രേ ഉപയോഗിച്ചെന്നാണ് പ്രാഥമിക വിവരം. പ്ലസ് വൺ വിദ്യാർത്ഥികൾക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.

ആറ് വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ എത്തിച്ചതെന്നും പ്ലസ് വൺ സയൻസ് ബാച്ചിലെ വിദ്യാർഥികളാണിവരെന്നും ജനറൽ ആശുപത്രി സൂപ്രണ്ട് ആർ കൃഷ്ണവേണി പറഞ്ഞു. നാല് ആൺകുട്ടികൾക്കും രണ്ട് പെൺകുട്ടികൾക്കുമാണ് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായത്. റെഡ് കോപ്പ് എന്ന പേരാണ് വിദ്യാർത്ഥികൾ പറഞ്ഞത്. റെഡ് കോപ്പ് എന്നത് പെപ്പർ സ്പ്രേ ആണ്. കുട്ടികൾക്ക് ശ്വാസംമുട്ടൽ ഉണ്ടായതിനെത്തുടർന്ന് ആറു പേരെയും മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ടെന്നും കൃഷ്ണവേണി പറഞ്ഞു.

Content Highlights: Children feel unwell at Nemom Punnamoodu Higher Secondary School

dot image
To advertise here,contact us
dot image