ഗില്ലിന് കീഴിൽ ആദ്യ ടെസ്റ്റ് പരമ്പര ജയം; യുവനായകന് ഇനി ഏകദിന പരീക്ഷ

വിജയത്തോടെ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 2-0ത്തിന് ഇന്ത്യ സ്വന്തമാക്കി.

ഗില്ലിന് കീഴിൽ ആദ്യ ടെസ്റ്റ് പരമ്പര ജയം; യുവനായകന് ഇനി ഏകദിന പരീക്ഷ
dot image

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയിരിക്കുയാണ് ഇന്ത്യ. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വിന്‍ഡീസ് ഉയര്‍ത്തിയ 121 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍ കെ എല്‍ രാഹുല്‍ അര്‍ധ സെഞ്ച്വറി നേടി പുറത്താവാതെ നിന്നു.

വിജയത്തോടെ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 2-0ത്തിന് ഇന്ത്യ സ്വന്തമാക്കി. അഹമ്മദാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 140 റണ്‍സിനും ഇന്ത്യ വിജയിച്ചിരുന്നു. പുതിയ നായകൻ ശുഭ്മാൻ ഗില്ലിന് കീഴിലുള്ള ആദ്യ ടെസ്റ്റ് പരമ്പര വിജയമാണിത്. ഇംഗ്ലണ്ടിനെതിരെ നടന്ന ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിക്ക് മുന്നോടിയായാണ് ഗിൽ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നത്.

രോഹിത് ശർമ, വിരാട് കോഹ്‌ലി, ആർ അശ്വിൻ എന്നിവരൊന്നും ഇല്ലാത്ത പരമ്പര പക്ഷെ മികച്ച പോരാട്ടത്തിനൊടുവിൽ സമനിലയിലെത്തിക്കാൻ ഗില്ലിനായി. മാനേജ്‌മെന്റിന്റെ വിശ്വാസം കാത്ത ഗില്ലിന് ഏഷ്യ കപ്പിൽ ടി 20 ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനവും ഇപ്പോൾ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ ക്യാപ്റ്റൻ സ്ഥാനവും ലഭിച്ചു. തലമുറമറ്റം നടന്ന ഇന്ത്യൻ ക്രിക്കറ്റിൽ ടീമിന്റെ ഏകദിന പ്രതീക്ഷകൾ കൂടി തോളിലേറ്റാൻ ഗില്ലിന് സാധിക്കുമോ എന്നാണ് ആരാധകർ കാത്തിരിക്കുന്നത്.

Content Highlights: First Test series win under Gill; Young captain now has ODI test

dot image
To advertise here,contact us
dot image