ഹോട്ടല്‍ മുറിയില്‍ ഒളിക്യാമറകളുണ്ടോ? കണ്ടെത്താന്‍ നിങ്ങളുടെ മൊബൈല്‍ ഫോണ്‍ മതി

നിങ്ങളുടെ കയ്യില്‍ സ്മാര്‍ട്ട്‌ഫോണുണ്ടെങ്കില്‍ ഇനി ഒളിക്യാമറകളെ ഇനി ഭയക്കേണ്ടതില്ല

ഹോട്ടല്‍ മുറിയില്‍ ഒളിക്യാമറകളുണ്ടോ? കണ്ടെത്താന്‍ നിങ്ങളുടെ മൊബൈല്‍ ഫോണ്‍ മതി
dot image

ഹോട്ടല്‍ റൂമുകളിലെ സ്വകാര്യത പലപ്പോഴും ചര്‍ച്ചയാവുന്ന വിഷയമാണ്. ഇതിനോടകം തന്നെ ഓണ്‍ലൈനിൽ ഹോട്ടല്‍ റൂമുകളില്‍ തങ്ങുന്നവരുടെ വിവരങ്ങളും ചിത്രങ്ങളും പ്രചരിക്കുന്നത് ആളുകളില്‍ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അത്തരത്തില്‍ ഒളിക്യാമറകളെ ഭയന്ന് ഹോട്ടലുകളില്‍ തങ്ങാന്‍ മടിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ നിങ്ങളുടെ കയ്യില്‍ സ്മാര്‍ട്ട്‌ഫോണുണ്ടെങ്കില്‍ ഇനി ഒളി ക്യാമറകളെ ഇനി ഭയക്കേണ്ടതില്ല.

ഫോണ്‍ ഉപയോഗിച്ച് എങ്ങനെ ഒളിക്യാമറ കണ്ടെത്താം ?

ഫോണിന്റെ ഫ്ലാഷ് ലൈറ്റ് ഉപയോഗിക്കാം

സംശയാസ്പദമായി നിങ്ങള്‍ക്ക് തോന്നുന്ന ഇടങ്ങളില്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ ഫ്ലാഷ് ലൈറ്റ് ഉപയോഗിച്ച് തിരയുക. ക്യാമറ എത്രതന്നെ മറച്ചാലും പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന ലെന്‍സുകള്‍ അവയില്‍ ഉണ്ട്. അതിനാല്‍ മുറിയിലെ ലൈറ്റ് ഓഫ് ചെയ്ത ശേഷം എയര്‍ വെന്റുകള്‍, ഫാന്‍, സ്‌മോക്ക് ഡിറ്റക്ടറുകള്‍, അലാറം ക്ലോക്കുകള്‍, കണ്ണാടി എന്നിവയില്‍ ഫ്‌ലാഷ് അടിച്ച് നോക്കി ഉറപ്പ് വരുത്തുക. ഏതെങ്കിലും തിളക്കമോ പ്രതിഫലനമോ കണ്ടാല്‍ അപ്പോള്‍ തന്നെ അവിടെ പരിശോധിക്കുക.

ക്യാമറ ഉപയോഗിച്ച് ഇന്‍ഫ്രാറെഡ് ലൈറ്റുകള്‍ കണ്ടെത്താം

മിക്ക ഒളിക്യാമറകളും ഇന്‍ഫ്രാറെഡ് പ്രകാശം പുറപ്പെടുവിക്കും. ഇത് മുറിയിലെ ലൈറ്റ് ഓഫാക്കിയ ശേഷം ക്യാമറ ഓണാക്കി സാധ്യതയുള്ള സ്ഥലങ്ങളെല്ലാം പരിശോധിക്കുക. ചെറിയ പ്രകാശത്തിന്റെ ഡോട്ടോ മറ്റോ കണ്ടെത്താന്‍ കഴിഞ്ഞാല്‍ അവിടം നന്നായി പരിശോധിക്കുക

ക്യാമറ ഡിറ്റക്ഷന്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക

നിങ്ങളുടെ ഫോണുകളില്‍ ക്യാമറ ഡിറ്റക്ഷന്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക. ഇത് ആപ്പ് സ്റ്റോറുകളില്‍ ലഭ്യമാണ്. മറഞ്ഞിരിക്കുന്ന ക്യാമറകള്‍ ഫോണ്‍ ക്യാമറ വഴി സ്‌കാന്‍ ചെയ്ത് ഇവയ്ക്ക് കണ്ടെത്താന്‍ കഴിയും. ഇന്‍ഫ്രാറെഡ് ലൈറ്റുകള്‍, കാന്തികക്ഷേത്രങ്ങള്‍ എന്നിവ ഈ ആപ്പുകള്‍ വഴി കണ്ടെത്തുന്നു.

വൈഫൈ നെറ്റ്‌വര്‍ക്ക് പരിശോധിക്കുക

മിക്ക ക്യാമറകള്‍ക്കും വൈഫൈ നെറ്റ്‌വര്‍ക്ക് ഉണ്ടായിരിക്കും. അതിനാല്‍ ആദ്യം തന്നെ നിങ്ങള്‍ക്ക് വൈഫൈ ഓണാക്കി സംശയാസ്പദമായ നെറ്റ്വര്‍ക്കുകള്‍ കണക്ടാകുന്നുണ്ടോയെന്ന് മനസിലാക്കാം. അതിനെല്ലാം പുറമേ നിങ്ങള്‍ക്ക് ഫോണില്ലാതെ തന്നെ ചില പരിശോധനകള്‍ നടത്താം. കണ്ണാടികള്‍ ചിലയിടങ്ങളില്‍ ടൂ വേ മിറര്‍ ആകാന്‍ സാധ്യതയുണ്ട്. അതിനാല്‍ കൈവിരല്‍ കണ്ണാടിയില്‍ വെച്ച് നോക്കുക. ഈ സമയം പ്രതിഫലനത്തിനും നിങ്ങളുടെ കൈയ്ക്കും ഇടയില്‍ വിടവില്ലായെങ്കില്‍ അത് ടൂ വേ മിറര്‍ ആകാന്‍ സാധ്യതയുണ്ട്. ഇത് അപകടകരമാണ്. ഇനി നിങ്ങള്‍ക്ക് ഒരു പോര്‍ട്ടബിള്‍ ക്യാമറ ഡിറ്റക്ടറും കയ്യില്‍ കരുതാം. ഇതും നിങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കും.

Content Highlights- Can find hidden cameras in hotel using Smart phones

dot image
To advertise here,contact us
dot image