സഞ്ജുവിനൊപ്പം മറ്റൊരു താരവും പുറത്ത് പോയേക്കും! റോയൽസിന്റെ പരിഗണനയിൽ സർപ്രൈസ് ക്യാപ്റ്റൻ

ഇതിനെയെല്ലാം തകിടം മറിക്കുന്ന വാർത്തയാണ് നിലവിൽ വരുന്നത്.

സഞ്ജുവിനൊപ്പം മറ്റൊരു താരവും പുറത്ത് പോയേക്കും!  റോയൽസിന്റെ പരിഗണനയിൽ സർപ്രൈസ് ക്യാപ്റ്റൻ
dot image

ഐപിഎൽ 2026ന് മുന്നോടിയായുള്ള മിനിലേലത്തിനുള്ള തയ്യാറെടുപ്പുകളിലാണ് ഐപിഎൽ ടീമുകളെല്ലാം തന്നെ. നവംബർ 15ന് മുമ്പ് നിലനിർത്തുന്ന താരങ്ങളെ അറിയിക്കണം. മലയാളി താരവും രാജസ്ഥാൻ റോയൽസ് നായകനുമായ സഞ്ജു സാംസണിന്റെ തീരുമാനം അറിയാനുള്ള കൗതുകത്തിലാണ് ക്രിക്കറ്റ് ലോകം. റോയൽസിൽ നിന്നും മാറണമെന്ന താത്പര്യം സഞ്ജു നേരത്തെ അറിയിച്ചിരുന്നു. എന്നാൽ അടിമുടി മാറ്റങ്ങൾ നടത്തിയ രാജസ്ഥാൻ മാനേജ്‌മെന്റിൽ നിലവിൽ താരം തൃപ്തനാണെന്നും വാർത്തകൾ പരന്നു. എന്നാൽ ഇതിനെയെല്ലാം തകിടം മറിക്കുന്ന വാർത്തയാണ് നിലവിൽ വരുന്നത്.

ടീം കോച്ചായി കുമാർ സംഗക്കാര എത്തിയെങ്കിലും മാനേജ്‌മെന്റിൽ അഴിച്ചുപണി നടത്തിയെങ്കിലും സഞ്ജു ടീം വിടാൻ തന്നെയാണ് സാധ്യതയെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. എന്നാല് സഞ്ജു മാത്രമല്ല, അദ്ദേഹത്തോടൊപ്പം യുവ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജൂറെലും ടീം വിടാൻ താത്പര്യപ്പെടുന്നു എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

മികച്ച വിക്കറ്റ് കീപ്പർ ബാറ്ററെ തേടുന്ന ചെന്നൈ സൂപ്പർ കിങ്‌സ് മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവർ ഇരു കീപ്പർമാരെയും ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിയേക്കും.

ഇതോടെ രാജസ്ഥാൻ റോയൽ യശസ്വി ജയ്‌സ്വാളിനെയാകും ക്യാപ്റ്റനായി പരിഗണിക്കുക എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ക്യാപ്റ്റനാകാനുള്ള ആഗ്രഹം അടുത്തിടെ ജയ്‌സ്വാൾ തുറന്നുപറഞ്ഞിരുന്നു. കെകെആർ, സിഎസ്‌കെ എന്നീ ടീമുകളാണ് സഞ്ജു സാംസണെ പ്രധാനമായും ടീമിലെത്തിക്കാൻ ശ്രമിക്കുന്നത് എന്നാണ് ക്രിക്കറ്റ് ലോകത്ത് നടക്കുന്ന ചർച്ചകൾ.

Content Highlights- Report Says Dhruv Jurel Might Also leave RR with Sanju Samson

dot image
To advertise here,contact us
dot image