
സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 11,465 രൂപയാണ് വില. ഇന്നലെ ഇത് 11,390 ആയിരുന്നു. 75 രൂപയുടെ വർധനവാണ് ഗ്രാമിന് ഉണ്ടായിരിക്കുന്നത്. ഇതോടെ പവന്റെ വില 91720 ആയി. കഴിഞ്ഞ ദിവസത്തിൽ നിന്നും 600 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
അധികം വൈകാതെ പവന്റെ വില ഒരു ലക്ഷം കടന്നേക്കും എന്നാണ് അനുമാനങ്ങൾ. എന്നാൽ ഇപ്പോൾ സ്വർണാഭരണങ്ങൾ വാങ്ങുന്നവർ പണിക്കൂലി സഹിതം ഒരു ലക്ഷം രൂപയിലധികം ഒരു പവന് മുടക്കേണ്ടി വരും. കുറഞ്ഞത് അഞ്ച് ശതമാനത്തോളമാണ് പണിക്കൂലിയായി ഈടാക്കുക.
രൂപകൽപന അനുസരിച്ച് ആഭരണങ്ങളുടെ പണിക്കൂലിയിലും മാറ്റം വരും. ഇതിനൊപ്പം ജിഎസ്ടിയും ഹാൾ മാർക്കിങ് ചാർജും നൽകണം. ഇതോടെ ഒരു പവൻ വാങ്ങുന്നവർക്ക് ഒരു ലക്ഷത്തോളം മുടക്കേണ്ടി വരുമെന്ന് ഉറപ്പാണ്.
സെൻട്രൽ ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നതും അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ തീരുമാനങ്ങളും സ്വർണവിലയിലെ കുതിപ്പിന് വഴിവെച്ചിട്ടുണ്ട്. ഈ വർഷം മാസം തോറും 64 ടൺ സ്വർണമാണ് സെൻട്രൽ ബാങ്കുകൾ വാങ്ങിയെതെന്നാണ് ഗോൾഡ്മാൻ സാച്ച്‌സ് റിസർച്ചിന്റെ റിപ്പോർട്ട്.
സ്വർണവിലയിലുണ്ടാകുന്ന ഉയർച്ച സ്വർണത്തിന്റെ ആവശ്യകതയിൽ ഇടിവ് ഉണ്ടായിട്ടില്ലെന്നതും എടുത്ത് പറയേണ്ടതാണ്. ആഭരണത്തിന് മാത്രമാണ് ആവശ്യക്കാർ കുറയുന്നത്. അതേസമയം ബാർ, കോയിൻ, ഡിജിറ്റൽ ഗോൾഡ് എന്നിങ്ങനെ പല രീതിയിൽ സ്വർണവിൽപ്പന നടക്കുന്നുണ്ട്. അവയ്ക്കെല്ലാമാണ് ആവശ്യക്കാരുള്ളത്. നിക്ഷേപകരും ഉപഭോക്താക്കളും സ്വർണവിലയിൽ തുടരുന്ന ഈ സ്ഥിരതയെ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്.
Content Highlights: Gold Rate today