നെഞ്ചിനകത്ത് ലാലേട്ടൻ… കേരളത്തിന് പുറത്തും ലാലേട്ടൻ വൈബ്.. രാവണപ്രഭു ആഘോഷമാക്കി ബെംഗളൂരു

നെഞ്ചിനകത്ത് ലാലേട്ടൻ എന്ന് ഉറക്കെ പാടികൊണ്ടാണ് തിയേറ്ററിലേക്ക് പ്രവേശിക്കുന്നവരും ഷോ കഴിഞ്ഞ് ഇറങ്ങുന്നവരും ആഘോഷമാക്കിയത്

നെഞ്ചിനകത്ത് ലാലേട്ടൻ… കേരളത്തിന് പുറത്തും ലാലേട്ടൻ വൈബ്.. രാവണപ്രഭു ആഘോഷമാക്കി ബെംഗളൂരു
dot image

മംഗലശ്ശേരി നീലകണ്ഠനായും, മകൻ കാർത്തികേയനായും മോഹൻലാൽ നിറഞ്ഞാടിയ ചിത്രമാണ് രാവണപ്രഭു. കഴിഞ്ഞ ദിവസം സിനിമ ആരാധകർക്ക് ആഘോഷിക്കാനായി വീണ്ടും തിയേറ്ററിൽ എത്തിയിരുന്നു. ആരാധകരുടെ ഭാഗത്ത് നിന്നും സിനിമയ്ക്ക് നിറഞ്ഞ സ്വീകരണമാണ് ലഭിക്കുന്നത്. രാവണപ്രഭുവിനെ ആഘോഷിക്കുന്ന ആരാധകരുടെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഇപ്പോഴിതാ രാവണപ്രഭുവിനെ കേരളത്തിന് പുറത്തും കൊണ്ടാക്കുകയാണ് ആരാധകർ.

ബെംഗളൂരു ലക്ഷ്മി തിയേറ്ററിന് മുന്നിൽ വലിയ തിരക്കാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. നെഞ്ചിനകത്ത് ലാലേട്ടൻ എന്ന് ഉറക്കെ പാടികൊണ്ടാണ് തിയേറ്ററിലേക്ക് പ്രവേശിക്കുന്നവരും ഷോ കഴിഞ്ഞ് ഇറങ്ങുന്നവരും ആഘോഷമാക്കിയത്. തിയേറ്റർ പരിസരത്തും റോഡിലും വമ്പൻ തിരക്ക് അനുഭവപ്പെട്ടതായുമുള്ള റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പൊലീസ് എത്തിയ ശേഷമാണ് തിരക്ക് നിയന്ത്രിച്ചതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

അതേസമയം, ആദ്യ ദിവസം തിയേറ്ററിൽ നിന്ന് 70 ലക്ഷമാണ് ചിത്രം നേടിയതെന്നാണ് റിപ്പോർട്ടുകൾ. വരും ദിവസങ്ങളിൽ സിനിമയുടെ കളക്ഷൻ ഉയരാനാണ് സാധ്യത. ഗംഭീര ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ജനപ്രിയരായ മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും, മുണ്ടക്കൽ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം 4Kഅറ്റ്മോസിൽ എത്തിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്.

അതേസമയം, നേരത്തെ റീ റിലീസിന് എത്തിയ മോഹൻലാൽ ചിത്രമായ ഛോട്ടാ മുംബൈ വമ്പൻ കളക്ഷൻ ആയിരുന്നു രണ്ടാം വരവിലും നേടിയത്. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയ ചിത്രം വമ്പൻ ഓളമാണ് തിയേറ്ററുകളിൽ സൃഷ്ടിച്ചത്. മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രമാണ് ഛോട്ടാ മുംബൈ. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

Content Highlights: Bengaluru celebrates ravanaprabhu movie

dot image
To advertise here,contact us
dot image