'ജയ്‌സ്വാള്‍, ഞങ്ങളുടെ ബോളര്‍മാരെ ഇങ്ങനെ തല്ലരുത്'; സ്പെഷ്യല്‍ അഭ്യര്‍ത്ഥനയുമായി ലാറ, രസകരമായ വീഡിയോ വൈറല്‍

രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ജയ്‌സ്വാള്‍ അതിശയിപ്പിക്കുന്ന സെഞ്ച്വറി അടിച്ചെടുത്തിന് ശേഷമായിരുന്നു ലാറയുടെ അഭ്യര്‍ത്ഥന

'ജയ്‌സ്വാള്‍, ഞങ്ങളുടെ ബോളര്‍മാരെ ഇങ്ങനെ തല്ലരുത്'; സ്പെഷ്യല്‍ അഭ്യര്‍ത്ഥനയുമായി ലാറ, രസകരമായ വീഡിയോ വൈറല്‍
dot image

ഇന്ത്യയുടെ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനോട് രസകരമായ അഭ്യര്‍ത്ഥനയുമായി വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ജയ്‌സ്വാള്‍ അതിശയിപ്പിക്കുന്ന സെഞ്ച്വറി അടിച്ചെടുത്തിന് ശേഷമായിരുന്നു ലാറയുടെ അഭ്യര്‍ത്ഥന.

ഇന്നലത്തെ ദിവസത്തെ കളിക്കുശേഷം നടത്തിയ ഒരു സംഭാഷണത്തിൽ ബ്രയാൻ ലാറ ജയ്‌സ്വാളിനോട് തന്റെ ബോളർമാരോട് അൽപ്പം കരുണ കാണിക്കാൻ ആവശ്യപ്പെട്ടു. ബിസിസിഐ പുറത്തുവിട്ട വീഡിയോയിലാണ് ഇരുവരും തമ്മിലുള്ള രസകരമായ സംഭാഷണമുള്ളത്. ലാറയെ കണ്ടതും ഓടിച്ചെന്ന ജയ്‌സ്വാൾ “സർ, സുഖമാണോ?” എന്ന് ചോദിക്കുന്നുണ്ട്. “കുഴപ്പമില്ല. ഞങ്ങളുടെ ബോളർമാരെ ഇങ്ങനെ തല്ലരുത്”, എന്നാണ് ലാറ മറുപടി നൽകി.

ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ യുവതാരം 175 റൺസ് നേടി റണ്ണൗട്ടായി മടങ്ങുക ആയിരുന്നു. റണ്ണൗട്ട് ആയി മടങ്ങി ഇല്ലെങ്കിൽ ഉറപ്പായിട്ടും താരം ഇരട്ട സെഞ്ച്വറി നേടുമായിരുന്നു എന്ന് വിശ്വസിക്കുന്നവർ ഏറെയാണ്. അതേസമയം ജയ്സ്വാളിന്റെ വലിയ ആരാധകനാണ് താനെന്ന് ബ്രയാൻ ലാറ മുമ്പ് പലവട്ടം പറഞ്ഞിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ ഐക്കണിക് 400* എന്ന ഉയർന്ന സ്‌കോർ മറികടക്കാൻ സാധ്യതയുള്ള ബാറ്റ്‌സ്മാനായി അദ്ദേഹത്തെ വിശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Content Highlights: Brian Lara Makes Special Request To Yashasvi Jaiswal

dot image
To advertise here,contact us
dot image