ഓസീസ് ടീം വിട്ടാൽ 58 കോടി തരാമെന്ന് IPL ഫ്രാഞ്ചൈസി; രാജ്യമാണ് വലുതെന്ന് ഹെഡും കമ്മിൻസും

തങ്ങള്‍ക്കായി വിവിധ രാജ്യത്ത് നടക്കുന്ന ടി20 ഫ്രാഞ്ചൈസി ടൂര്‍ണമെന്റുകളില്‍ കളിക്കുന്നതിനാണ് ഐപിഎല്‍ ഫ്രാഞ്ചൈസി ഇരുവര്‍ക്കും വമ്പന്‍ തുക വാഗ്ദാനം ചെയ്തത്

ഓസീസ് ടീം വിട്ടാൽ 58 കോടി തരാമെന്ന് IPL ഫ്രാഞ്ചൈസി; രാജ്യമാണ് വലുതെന്ന് ഹെഡും കമ്മിൻസും
dot image

ഓസ്‌ട്രേലിയ ക്രിക്കറ്റ് ടീം വിട്ട് തങ്ങള്‍ക്കായി മാത്രം കളിക്കാന്‍ ഐപിഎല്‍ ഫ്രാഞ്ചൈസി ഓഫര്‍ ചെയ്ത കോടിക്കണക്കിന് രൂപയുടെ ഓഫര്‍ വേണ്ടെന്നുവെച്ച് ഓസീസ് താരങ്ങളായ പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും.

പ്രതിവര്‍ഷം 58.2 കോടിയോളം (10 മില്ല്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍) ലഭിക്കുമായിരുന്ന ഓഫറാണ് ഇരുവരും വേണ്ടെന്നുവെച്ചതെന്നാണ് റിപ്പോര്‍ട്ട്. സിഡ്‌നി മോണിങ് ഹെറാള്‍ഡാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Also Read:

തങ്ങള്‍ക്കായി വിവിധ രാജ്യത്ത് നടക്കുന്ന ടി20 ഫ്രാഞ്ചൈസി ടൂര്‍ണമെന്റുകളില്‍ കളിക്കുന്നതിനാണ് ഐപിഎല്‍ ഫ്രാഞ്ചൈസി ഇരുവര്‍ക്കും വമ്പന്‍ തുക വാഗ്ദാനം ചെയ്തത്. ദേശീയ ടീമിനായി കളിക്കുന്നതിനാൽ വിവിധ സമയത്ത് നടക്കുന്ന വിവിധ ലീഗുകളിൽ പങ്കെടുക്കാൻ താരങ്ങൾക്ക് സാധിക്കാറില്ല.

കഴിഞ്ഞ വര്‍ഷത്തെ മെഗാ താരലേലത്തിനു മുമ്പ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനായ കമ്മിന്‍സിനെ 18 കോടി രൂപയ്ക്കാണ് ഐപിഎല്‍ ടീം സണ്‍റൈസേഴ്സ് ഹൈദരാബാദ് നിലനിര്‍ത്തിയത്. നിലവില്‍ പ്രതിവര്‍ഷം 8.74 കോടി രൂപയാണ് കമ്മിന്‍സിന് ഓസീസ് ക്രിക്കറ്റിൽ നിന്നും ലഭിക്കുന്നത്. ടീമിന്റെ മുന്‍നിര പേസറും ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനും കൂടിയായ കമ്മിന്‍സിന് ഇതടക്കമുള്ള സ്‌റ്റൈപ്പന്‍ഡുകളടക്കം പ്രതിവര്‍ഷം ഏകദേശം 17.48 കോടിയാണ് ലഭിക്കുക.

ട്രാവിസ് ഹെഡിനെ 2025-ല്‍ 14 കോടിക്കാണ് ഹൈദരാബാദ് ടീമില്‍ നിലനിര്‍ത്തിയത്. ഏകദേശം പത്ത് കോടിയോളം രൂപയാണ് ഹെഡിന് ഓസീസ് ക്രിക്കറ്റിൽ നിന്നും ലഭിക്കുന്നത്.

Content Highlights: Cummins, Head offered big amount each to quit Australian cricket for T20 circuit

dot image
To advertise here,contact us
dot image