200MP ക്യാമറയും 6500mAh ബാറ്ററിയും; വിവോ V60e ഇന്ത്യയിലെത്തി

അറിയാം ഫീച്ചറുകള്‍

200MP ക്യാമറയും 6500mAh ബാറ്ററിയും; വിവോ V60e ഇന്ത്യയിലെത്തി
dot image

വിവോ അവരുടെ സീരിസായ V60ഇ ഇന്ത്യയില്‍ പുറത്തിറക്കി. 200എംപി പ്രധാന കാമറയും 6,500 എംഎഎച്ച് ബാറ്ററിയുമാണ് ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. എലൈറ്റ് പര്‍പ്പിള്‍, നോബിള്‍ ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ലഭിക്കും. 8GB+128GB, 8ജGB+256GB, 12ജGB+256GB എന്നീ വേരിയന്റുകളിലാണ് ഫോണ്‍ വിപണിയിലെത്തുന്നത്. 29,999 രൂപ, 31,999 രൂപ, 33,999 രൂപ എന്നിങ്ങനെയാണ് യഥാക്രമം ഈ ഫോണുകള്‍ക്ക് വില വരുന്നത്.

പൊടി, വെള്ളം പ്രതിരോധിക്കുക എന്നിവയ്ക്കായി ഈ ഫോണിന് IP68, IP69 റേറ്റിംഗുകള്‍ ഉണ്ട്. 200 മെഗാപിക്‌സല്‍ ക്യാമറയാണ് ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യകത. 1/1.56-ഇഞ്ച് സെന്‍സര്‍, f/1.88 അപ്പര്‍ച്ചര്‍, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 85mm ക്ലോസ്-അപ്പ്, 50mm ക്ലാസിക്, 23mm വൈഡ്, 35mm സ്ട്രീറ്റ്-സ്‌റ്റൈല്‍ മോഡുകള്‍ വാഗ്ദാനം ചെയ്യുന്ന മള്‍ട്ടി-ഫോക്കല്‍ പോര്‍ട്രെയ്റ്റ് സിസ്റ്റം ഇതിലുണ്ട്. പിന്‍ ക്യാമറ 4K വീഡിയോയെ പിന്തുണയ്ക്കുന്നു. മുന്‍വശത്ത്, 50-മെഗാപിക്‌സല്‍ 'ഐ AF ഗ്രൂപ്പ് സെല്‍ഫി' ക്യാമറയുണ്ട്. കൂടാതെ 4K വീഡിയോ പിന്തുണയുമുണ്ട്. മുന്‍ മോഡലുകളേക്കാള്‍ നാലിരട്ടി ഡ്രോപ്പ് റെസിസ്റ്റന്‍സ് ഡയമണ്ട് ഷീല്‍ഡ് ഗ്ലാസ് വാഗ്ദാനം ചെയ്യുന്നുവെന്ന് വിവോ അവകാശപ്പെടുന്നു.

6.77 ഇഞ്ച് ക്വാഡ്-കര്‍വ്ഡ് അമോലെഡ് ഡിസ്പ്ലേയാണ് ഈ ഫോണിന്റെ മറ്റൊരു സവിശേഷത. V60e 90W ഫാസ്റ്റ് ചാര്‍ജിംഗുള്ള 6500mAh ബാറ്ററിയാണ് ഈ ഫോണിനുള്ളത്. ഇത് 27 മിനിറ്റിനുള്ളില്‍ 50 ശതമാനം ചാര്‍ജ്ജ് ആകുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. മീഡിയടെക് ഡൈമെന്‍സിറ്റി 7360 ടര്‍ബോ പ്രോസസറാണ് ഇതിന് കരുത്ത് പകരുന്നത്, 12 ജിബി വരെ റാമും 256 ജിബി സ്റ്റോറേജും ഇതിനുണ്ട്. V60e, ജെമിനി അസിസ്റ്റന്റ്, AI ക്യാപ്ഷനുകള്‍, സ്മാര്‍ട്ട് കോള്‍ അസിസ്റ്റന്റ്, നോട്ട് അസിസ്റ്റ്, ട്രാന്‍സ്‌ക്രിപ്റ്റ് അസിസ്റ്റ് എന്നിവ വാഗ്ദാനം ചെയ്യുന്നു. ഇത് 3 വര്‍ഷത്തെ ആന്‍ഡ്രോയിഡ് അപ്ഡേറ്റുകളും 5 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും വാഗ്ദാനം ചെയ്യുന്ന ഫണ്‍ടച്ച് OS 15 പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഈ മോഡലില്‍ ഇതുവരെ ഒറിജിന്‍ OS ലഭ്യമല്ല.

ഒക്ടോബര്‍ 10 മുതല്‍ വിവോയുടെ വെബ്സൈറ്റ്, ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവയില്‍ വില്‍പ്പന ആരംഭിക്കും. വിവിധ ബാങ്ക് ഓഫറുകള്‍, ഇഎംഐ പ്ലാനുകള്‍, ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ വാങ്ങുന്നവര്‍ക്കുള്ള ബണ്ടില്‍ഡ് ഡീലുകള്‍ എന്നിവയ്ക്കൊപ്പം പ്രീ-ബുക്കിംഗ് ഇപ്പോള്‍ ലഭ്യമാണ്.

Content Highlights: vivo v60e with 200mp camera and 6500 mah battery launched in India

dot image
To advertise here,contact us
dot image