'ടി20 ക്യാപ്റ്റനാകേണ്ടത് ഗിൽ അല്ല, പകരം മറ്റൊരു താരം'; പ്രസ്തവാനയുമായി റോബിൻ ഉത്തപ്പ

ഇന്ത്യന്‍ ടീമിന്റെ ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റന്‍ പദവിക്ക് തൊട്ടരികിലെത്തി നില്‍ക്കുകയാണ് യുവ സൂപ്പര്‍ താരം.

'ടി20 ക്യാപ്റ്റനാകേണ്ടത് ഗിൽ അല്ല, പകരം മറ്റൊരു താരം'; പ്രസ്തവാനയുമായി റോബിൻ ഉത്തപ്പ
dot image

ഇന്ത്യന്‍ ടീമിന്റെ ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റന്‍ പദവിക്ക് തൊട്ടരികിലെത്തി നില്‍ക്കുകയാണ് യുവ സൂപ്പര്‍ താരം. ടെസ്റ്റ് ക്രിക്കറ്റിനു പിന്നാലെ ഇപ്പോള്‍ ഏകദിന ടീമിന്റെയും നായകനായി അദ്ദേഹത്തെ നിയമിച്ചിരിക്കുകയാണ്. അധികം വൈകാതെ തന്നെ സൂര്യകുമാര്‍ യാദവില്‍ നിന്നും ടി20 ടീമിന്റെയും ക്യാപ്റ്റനാസി ഗില്‍ ഏറ്റെടുക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

എന്നാൽ ഗിൽ എല്ലാ ഫോർമാറ്റിലും നായകനാകാൻ സാധ്യതയില്ല എന്നാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ പറയുന്നത്. ഗില്ലിന് ഐ പി എല്ലിൽ പ്രകടനം കാഴ്ച വെക്കാനാമ്പോൾ തന്നെ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങാനാകുന്നില്ലെന്നും ഈ ഫോർമാറ്റിൽ സ്വന്തം സ്ഥാനം പോലും ഇനിയും ഉറപ്പിച്ചിട്ടില്ലാത്ത ഗില്ലിനെ അടുത്ത ക്യാപ്റ്റനാക്കരുതെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ബാറ്റര്‍ റോബിന്‍ ഉത്തപ്പ. പകരം ഐപിഎല്ലിലടക്കം പല ടീമുകള്‍ക്കുമൊപ്പം നേതൃമികവ് തെളിയിച്ച താരത്തെയാണ് അദ്ദേഹം ടി20 നായകസ്ഥാനത്തേക്കു നിര്‍ദേശിക്കുന്നത്.

സ്റ്റാര്‍ ബാറ്ററും ഐപിഎല്ലില്‍ കിരീടമുയര്‍ത്തിയ ക്യാപ്റ്റനുമായ ശ്രേയസ് അയ്യരെയാണ് ഇന്ത്യയുടെ പുതിയ നായകനാക്കണ്ടതെന്നാണ് റോബിന്‍ ഉത്തപ്പ ആവശ്യപ്പെടുന്നത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ചാംപ്യന്‍മാരാക്കിയ അദ്ദേഹം ഡല്‍ഹി ക്യാപ്പിറ്റല്‍സ്, പഞ്ചാബ് കിങ്‌സ് ടീമുകളെ റണ്ണറപ്പുമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഏഷ്യ കപ്പിനുള്ള ടീമിൽ ശ്രേയസ് പരിഗണിക്കപ്പെട്ടില്ലായിരുന്നു.

ഓസീസിനെതിരെ പ്രഖ്യാപിച്ച അഞ്ചു മത്സരങ്ങളടങ്ങിയ ടി 20 പരമ്പരയ്ക്കുള്ള ടീമിലും താരത്തിന്റെ പേരില്ല. അതേ സമയം ഓസീസിനെതിരെയുള്ള മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ വൈസ് ക്യാപ്റ്റൻ റോളിൽ ശ്രേയസ് ഉണ്ടാകും.

Content Highlights: 'Gill should not be the T20 captain, but another player should be'; Robin Uthappa

dot image
To advertise here,contact us
dot image