ഓസീസിന് വീണ്ടും ബാറ്റിങ് തകർച്ച; അണ്ടർ 19 രണ്ടാം യൂത്ത് ടെസ്റ്റിലും ഇന്ത്യക്ക് മുൻ‌തൂക്കം

ഓസ്‌ട്രേലിയ അണ്ടർ 19 ടീമിനെതിരായ രണ്ടാം യൂത്ത് ടെസ്റ്റിൽ ഇന്ത്യക്ക് മുൻ‌തൂക്കം.

ഓസീസിന് വീണ്ടും ബാറ്റിങ് തകർച്ച; അണ്ടർ 19 രണ്ടാം യൂത്ത് ടെസ്റ്റിലും ഇന്ത്യക്ക് മുൻ‌തൂക്കം
dot image

ഓസ്‌ട്രേലിയ അണ്ടർ 19 ടീമിനെതിരായ രണ്ടാം യൂത്ത് ടെസ്റ്റിൽ ഇന്ത്യക്ക് മുൻ‌തൂക്കം. രണ്ടാം ഇന്നിങ്സിൽ ഓസീസ് വീണ്ടും ബാറ്റിങ് തകർച്ച നേരിട്ടു. നിലവിൽ 25 ഓവർ പിന്നിടുമ്പോൾ 74 റൺസിന് ആറ് വിക്കറ്റ് എന്ന നിലയിലാണ് ഓസീസ്. മൂന്ന് വിക്കറ്റ് നേടിയ ഹെനിൽ പട്ടേൽ, രണ്ട് വിക്കറ്റ് നേടിയ ഉദ്ധവ് മോഹൻ എന്നിവരാണ് കങ്കാരു കൗമാരക്കാരെ തകർത്തത്.

നേരത്തെഓസ്‌ട്രേലിയ അണ്ടർ 19 ടീമിന്റെ ഒന്നാം ഇന്നിങ്‌സ് സ്കോറായ 135 റൺസിന് മറുപടിയായി ബാറ്റ് വീശിയ ഇന്ത്യ 171 റൺസാണ് നേടിയത്. ഇന്ത്യൻ നിരയിൽ വൈഭവ് സൂര്യവംശി അടക്കമുള്ള താരങ്ങൾക്ക് കാര്യമായി തിളങ്ങാനായില്ല.

Also Read:

രണ്ട് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇന്ത്യ അണ്ടർ 19 ഇന്നിംഗ്‌സിനും 58 റൺസിനും ജയിച്ചിരുന്നു. നേരത്തെ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളും ജയിച്ച് പരമ്പര തൂത്തുവാരിയ ഇന്ത്യൻ യുവനിരക്ക് ഈ ടെസ്റ്റ് കൂടി ജയിച്ചാൽ ടെസ്റ്റ് പരമ്പരയും തൂത്തുവാരാം.

Content Highlights: Australia's batting collapses again ;india vs australia youth test

dot image
To advertise here,contact us
dot image