ഒന്നാം നിര കളിക്കുന്ന ടെസ്റ്റ് കാണാനായില്ല; ഇന്ത്യ എയുടെ ഏകദിനം കാണാൻ ഗ്യാലറിയിൽ കാണികളുടെ തിരക്ക്

ബോർഡർ ഗവാസ്കർ ട്രോഫിയിലും ഇംഗ്ലണ്ടിനെതിരെ ആൻഡേഴ്‌സൺ-ടെൻഡുൽക്കർ ട്രോഫിയിലും കളത്തിനും കളത്തിന് പുറത്തും കണ്ട വെറും വാശിയും വിൻഡീസിനെതിരെ കാണാനായി

ഒന്നാം നിര കളിക്കുന്ന ടെസ്റ്റ് കാണാനായില്ല; ഇന്ത്യ എയുടെ ഏകദിനം കാണാൻ ഗ്യാലറിയിൽ കാണികളുടെ തിരക്ക്
dot image

വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ആധികാരിക വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 140 റൺസിനും ഇന്നിങ്സിനും ഇന്ത്യ വിൻഡീസിനെ തകർത്തെറിഞ്ഞു. രണ്ടര ദിവസം കൊണ്ടാണ് അഹമമ്മദാബാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരം അവസാനിച്ചത്.

അഹമ്മദാബാദ് സ്റ്റേഡിയത്തിൽ ടോസ് വീഴുന്നതിന് മുമ്പ് തന്നെ ഏതാണ്ട് കാര്യങ്ങൾ വ്യക്തമായിരുന്നു. ഓസീസിനോട് സ്വന്തം മണ്ണിൽ 3-0 ന് ടെസ്റ്റ് പരമ്പര വൈറ്റ് വാഷ് ചെയ്യപ്പെടുകയും അതിൽ ഒരു ഇന്നിങ്സിൽ 27 റൺസിന് ഓൾ ഔട്ടാവുകയും ചെയ്ത, കഴിഞ്ഞ ആഴ്ച മാത്രം അസോസിയേറ്റ് രാജ്യമായ നേപ്പാളിനോട് ടി 20 പരമ്പര കൈവിട്ട വിൻഡീസ് ഇന്ത്യക്കെതിരെ എന്ത് കാണിക്കാനാണ് എന്നായിരുന്നു ക്രിക്കറ്റ് പ്രേമികളുടെ ചോദ്യം.

Also Read:

അതുകൊണ്ട് തന്നെ ഓസീസിനെതിരെ ബോർഡർ ഗവാസ്കർ ട്രോഫിയിലും ഇംഗ്ലണ്ടിനെതിരെ ആൻഡേഴ്‌സൺ-ടെൻഡുൽക്കർ ട്രോഫിയിലും കളത്തിനും കളത്തിന് പുറത്തും കണ്ട വെറും വാശിയും വിൻഡീസിനെതിരെ കാണാനായില്ല. ഇന്ത്യൻ നിരയിൽ നിരവധി താരങ്ങൾക്ക് വ്യക്തിഗത റെക്കോർഡിടാനായതും വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിന് ഒരു പടി മുന്നിലെത്താനായതുമാണ് നേട്ടം.

അതുകൊണ്ട് തന്നെ ഗ്യാലറികൾ കാണികൾ തീരെ കുറവായിരുന്നു. ഒട്ടുമിക്ക സീറ്റും കാലിയായി ആണ് കാണപ്പെട്ടത്. നാട്ടിൽ നടന്ന ടെസ്റ്റ്മത്സരത്തിൽ കാണികൾ കുറവായത് സാമൂഹികമാധ്യമങ്ങളിൽ ആരാധകർ ഉന്നയിച്ചു.

Also Read:

എന്നാൽ കാൻപുരിൽ വെച്ച് നടന്ന ഇന്ത്യ എ മത്സരത്തിന് ഇതായിരുന്നില്ല സ്ഥിതി. നിറഞ്ഞ ഗാലറികളാണ് സ്റ്റേഡിയത്തിൽ കാണാനായത്. ഓസ്‌ട്രേലിയൻ എ ടീമിനെതിരായ മൂന്നാം അനൗദ്യോഗിക ഏകദിനക്രിക്കറ്റ് മത്സരത്തിലാണ് കാണികൾ ഇരച്ചെത്തിയത്. 24,000 പേരാണ് കളികാണാനെത്തിയത്. അതായത് ലോകക്രിക്കറ്റിലെ സൂപ്പർ താരങ്ങൾ അണിനിരന്ന മത്സരത്തേക്കാൾ എ ടീമിന്റെ പോരിനാണ് ആളുകളെത്തിയത്.

Content Highlights: crowd differance between india test match and india a odi match

dot image
To advertise here,contact us
dot image