കാസർകോട് സീതാംഗോളിയിൽ യുവാവിന് കുത്തേറ്റു; പ്രതികളായ നാല് പേരെ പൊലിസ് അറസ്റ്റ് ചെയ്തു

യുവാവിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു

കാസർകോട് സീതാംഗോളിയിൽ യുവാവിന് കുത്തേറ്റു; പ്രതികളായ നാല് പേരെ പൊലിസ് അറസ്റ്റ് ചെയ്തു
dot image

കാസർകോട് : കാസർകോട് സീതാംഗോളിയിൽ യുവാവിന് കുത്തേറ്റു. ബദിയടുക്ക സ്വദേശി അനിൽകുമാർ (36) നാണ് കുത്തേറ്റത്. മദ്യ ലഹരിയിലാണ് പ്രതികൾ യുവാവിനെ ആക്രമിച്ചത്. സംഭവത്തിൽ നാല് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. യുവാവിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു.

ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. യുവാവിനെ ടൗണിലേക്ക് വിളിച്ച് വരുത്തി ആക്രമിക്കുകയായിരുന്നു. പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. യുവാവിൻ്റെ കഴുത്തിനാണ് കുത്തേറ്റത്. യുവാവിൻ്റെ നില ​ഗുരുതരമല്ല. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

Content Highlight : A young man was stabbed in Sithangoli, Kasaragod; police arrested four accused

dot image
To advertise here,contact us
dot image