'2027 ഏകദിന ലോകകപ്പ് കളിക്കണോ?, രോഹിത്തും വിരാടും വിജയ് ഹസാരെ കളിക്കട്ടെ'; ഗവാസ്‌ക്കർ

നിലവിൽ ടി 20 ഫോർമാറ്റിൽ നിന്നും ടെസ്റ്റിൽ നിന്നും വിരമിച്ച ഇരു താരങ്ങളും അവസാനമായി കളിച്ചത് ഐ പി എൽ 2025 സീസണിലായിരുന്നു

'2027 ഏകദിന ലോകകപ്പ് കളിക്കണോ?, രോഹിത്തും വിരാടും വിജയ് ഹസാരെ കളിക്കട്ടെ'; ഗവാസ്‌ക്കർ
dot image

ഇന്ത്യയുടെ സീനിയർ താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശർമ എന്നിവരുടെ കരിയർ ഭാവിയിൽ നിർണായക പ്രസ്താവനയുമായി ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കർ. 2027 ൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ കളിക്കാൻ ഇരുവരും ആഗ്രഹിക്കുന്നുവെങ്കിൽ രണ്ട് പേരും ഏകദിന ഫോർമാറ്റിലെ ആഭ്യന്തര ടൂർണമെന്റായ വിജയ് ഹസാരെ ട്രോഫി കളിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു.

ടൂർണമെന്റിൽ മികവ് തെളിയിക്കാനായാലും പ്രകടനവും ഫിറ്റ്നസും ബി സി സി ഐയെ ബോധിപ്പിക്കാനായാൽ അത് സെലക്ഷന് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read:

നിലവിൽ ടി 20 ഫോർമാറ്റിൽ നിന്നും ടെസ്റ്റിൽ നിന്നും വിരമിച്ച ഇരു താരങ്ങളും അവസാനമായി കളിച്ചത് ഐ പി എൽ 2025 സീസണിലായിരുന്നു. ഇരുവരും ഇപ്പോൾ ഓസീസിനെതിരെയുള്ള മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

എന്നാൽ രോഹിതിന് തന്റെ ക്യാപ്റ്റൻസി സ്ഥാനം യുവ താരം ശുഭ്മാൻ ഗില്ലിന് കൈമാറേണ്ടിയും വന്നു. ഓസീസ് പരമ്പരയിലെ പ്രകടനം ഇരുവർക്കും നിർണായകമാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ രോഹിത്തിന് 39 ഉം വിരാടിന് 36 വയസ്സുമാണ് പ്രായം.

Content Highlights: Let Rohit and Virat play Vijay Hazare to prepare 2027 world cup'; Gavaskar

dot image
To advertise here,contact us
dot image