
കൊല്ലം: കൊല്ലത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി തന്‍സീല്‍ ബഷീറിനെ (35) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ്റിങ്ങലില്‍ വാടകയ്ക്ക് എടുത്ത ഫ്‌ളാറ്റിലാണ് സംഭവം. ഇയാള്‍ ഈ മാസം മൂന്നിനാണ് ആറ്റിങ്ങലിലെ സിആര്‍ റസിഡന്‍സിയില്‍ മുറിയെടുത്തത്. പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആറ്റിങ്ങല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights: Youth found dead in rented flat in Kollam