സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു; ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ്

എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡീപ് ഫെയ്ക് വീഡിയോ ഉപയോഗിച്ചുള്ള തട്ടിപ്പുകളാണ് പുതുതായി കണ്ടുവരുന്നത്

സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു; ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ്
dot image

ഒമാനില്‍ സൈബര്‍ തട്ടിപ്പിലൂടെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതായി റോയല്‍ ഒമാന്‍ പൊലീസ്. സാങ്കേതിക വിദ്യയുടെ വളര്‍ച്ച മുതലെടുത്താണ് തട്ടിപ്പ് സംഘം ജനങ്ങളെ കബളിപ്പിക്കുന്നത്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും റോയല്‍ ഒമാന്‍ പൊലീസ് ആവശ്യപ്പെട്ടു.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ സൈബര്‍ തട്ടിപ്പിലൂടെയുളള കുറ്റകൃത്യങ്ങള്‍ അന്‍പത് ശതമാനം വരെ വര്‍ദ്ധിച്ചതായാണ് റോയല്‍ ഒമാന്‍ പൊലീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഇന്‍ക്വയറീസ് ആന്റ് ക്രിമിനല്‍ ഇന്‍ വെസ്റ്റിഗേഷന്‍സിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

സാങ്കേതിക വിദ്യയുടെ ദ്രുതഗതിയിലുള്ള വികാസം, ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനങ്ങള്‍, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ വ്യാപകമായ ഉപയോഗം എന്നിവയാണ് ഇതിന് കാരണം. സാങ്കേതിക വിദ്യയിലും ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനങ്ങളിലുമുള്ള വികസനം ജനങ്ങളുടെ ദൈനംദിന ജീവിതം സുഗമമാക്കിയെങ്കിലും ഇത്തരം നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് തട്ടിപ്പുകാര്‍ ഇരകളെ വീഴ്ത്തുന്നതെന്ന് എന്‍ക്വയറീസ് ആന്റ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജമാല്‍ ബിന്‍ ഹബീബ് അല്‍ ഖുറൈഷി പറഞ്ഞു.

എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡീപ് ഫെയ്ക് വീഡിയോ ഉപയോഗിച്ചുള്ള തട്ടിപ്പുകളാണ് പുതുതായി കണ്ടുവരുന്നത്. സര്‍ക്കാറിന്റെ ഔദ്യോഗിക ജീവനകാരാനാണെന്ന വ്യേജേനെയാണ് സ്വകാര്യ വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉള്‍പ്പെടെ തട്ടിപ്പ് സംഘം സ്വന്തമാക്കുന്നത്. ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായ നിരവധി ആളുകള്‍ക്ക് പണം നഷ്ടമായതായും അന്വേഷണത്തില്‍ വ്യക്തമായി.

ഔദ്യോഗിക വെബ്‌സൈറ്റുകളുടെ അതേ മാതൃകയിലാണ് തട്ടിപ്പ് സംഘം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ തയ്യാറാക്കുന്നത്. ഇത്തരം വ്യാജ വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ സഹായത്തോടെ നടപടികള്‍ സ്വീകരിച്ചുവരുന്നതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. രാജ്യത്തിന് പുറത്തുള്ളവരാണ് ഭൂരിഭാഗം വ്യാജ വെബ്‌സൈറ്റുകളും പ്രവര്‍ത്തിപ്പിക്കുന്നത്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരം ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

സംശയാസ്പദമായ ലിങ്കുകളിലും മെസേജുകളിലും ക്ലിക്ക് ചെയ്യരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി..ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പിന് ഇരയായാല്‍ ബാങ്കുമായി ബന്ധപ്പെട്ട് ഉടന്‍ തന്നെ അക്കൗണ്ട് മറവിപ്പിക്കണം. അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലോ ടോള്‍ ഫ്രീ നമ്പര്‍ വഴിയോ ഇക്കാര്യം അറിയിക്കണമെന്നും പൊലീസ് അവശ്യപ്പെട്ടു.

Content Highlights: Royal Oman Police says cybercrime crimes on the rise in Oman

dot image
To advertise here,contact us
dot image