തിലക് വർമയുടെ ഒറ്റയാൾ പ്രകടനവും ഫലം കണ്ടില്ല; രണ്ടാം ഏകദിനത്തിൽ ഓസീസ് എ യോട് തോറ്റ് ഇന്ത്യ എ

ശ്രേയസ് അയ്യർ എട്ട് റൺസിനും അഭിഷേക് ശർമ പൂജ്യം റൺസിനും പുറത്തായി

തിലക് വർമയുടെ ഒറ്റയാൾ  പ്രകടനവും ഫലം കണ്ടില്ല; രണ്ടാം ഏകദിനത്തിൽ ഓസീസ് എ യോട് തോറ്റ് ഇന്ത്യ എ
dot image

ഓസ്‌ട്രേലിയ എ ടീമിനെതിരായ രണ്ടാം രണ്ടാം ഏകദിനത്തില്‍ ഇന്ത്യ എ ടീമിന് തോൽവി. ഇന്ത്യ എ ടീം മുന്നോട്ടുവെച്ച 247 റണ്‍സ് വിജയലക്ഷ്യം ഓസീസ് ഒമ്പത് വിക്കറ്റിന് മറികടന്നു. മഴ മൂലം ഡി എൽ എസ് നിയമപ്രകാരം ചുരുക്കിയ വിജയലക്ഷ്യമായ 160 റൺസ് 16 ഓവറിലാണ് ഓസീസ് മറികടന്നത്. ഓസീസിന് വേണ്ടി മക്കെന്‍സി ഹാര്‍വി 70 റൺസും കൂപ്പര്‍ കൊനോലി 50 റൺസും നേടി.

നേരത്തെ പ്രമുഖ താരങ്ങൾ നിരാശപ്പെടുത്തിയ ഇന്ത്യയ്ക്ക് വേണ്ടി തിലക് വര്‍മ (122 പന്തില്‍ 94), റിയാന്‍ പരാഗ് (54 പന്തില്‍ 58) എന്നിങ്ങനെ നേടി. ശ്രേയസ് അയ്യർ എട്ട് റൺസിനും അഭിഷേക് ശർമ പൂജ്യം റൺസിനും പുറത്തായി.

ഓസീസിന് വേണ്ടി ജാക്ക് എഡ്വേര്‍ഡ്‌സ് നാല് വിക്കറ്റ് വീഴ്ത്തി. വില്‍ സതര്‍ലന്‍ഡ്, തന്‍വീര്‍ സംഗ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. പരമ്പരയില്‍ രണ്ടാം മത്സരമാണിത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചിരുന്നു.

Content Highlights: Tilak Verma's solo performance ; India A lost to Australia A in the second ODI

dot image
To advertise here,contact us
dot image