
അറ്റ്‌ലിയുടെ സംവിധാനത്തില്‍ ഷാരൂഖ് ഖാൻ നായകനായി പുറത്തിറങ്ങിയ ഹിന്ദി ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ജവാന്‍. 1150 കോടിക്ക് മുകളിലായിരുന്നു ജവാന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. ദീപിക പദുക്കോണ്‍, നയന്‍താര, വിജയ് സേതുപതി, പ്രിയാമണി, സന്യ മല്‍ഹോത്ര തുടങ്ങി വന്‍ താരനിരയായിരുന്നു ചിത്രത്തിൽ ഒന്നിച്ചത്. ഇപ്പോഴിതാ ഈ സിനിമയിലൂടെ ഷാരൂഖ് ഖാന് ദേശീയ അവാര്‍ഡ് ലഭിക്കുമെന്ന് അറ്റിലീയ്ക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് സന്യ മല്‍ഹോത്ര പറഞ്ഞു.
'ജവാന്റെ ഷൂട്ടിങ് സമയത്ത് ഷാരൂഖ് ഖാന് ദേശീയ അവാര്‍ഡ് ലഭിക്കുമെന്ന് അറ്റിലീ സര്‍ മുന്‍കൂട്ടി പ്രവചിച്ചിരുന്നു. വളരേ ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം അത് പറഞ്ഞിരുന്നത്. ഇപ്പോള്‍ നോക്കൂ, അദ്ദേഹം ദേശീയ അവാര്‍ഡ് നേടി' സന്യ പറഞ്ഞു. നടിയുടെ പുതിയ ചിത്രമായ 'സണ്ണി സംസ്‌കാരി കി തുളസി കുമാരി' എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിയിലായിരുന്നു പ്രതികരണം.
2023 സെപ്റ്റംബർ 7നാണ് 'ജവാൻ' പ്രേക്ഷകരിലേക്കെത്തിയത്. ഇന്ത്യയിൽ നിന്ന് മാത്രം 600 കോടിക്ക് മുകളിലാണ് ജവാൻ സമാഹരിച്ചത്. ആഗോള ബോക്സ് ഓഫീസിൽ 1,160 കോടി രൂപ നേടിയതായാണ് റിപ്പോർട്ട്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് ജവാൻ നിർമ്മിച്ചിരിക്കുന്നത്. വിക്രം റാത്തോഡ് എന്ന സൈനികനായും ആസാദ് എന്ന പൊലീസ് ഉദ്യോഗസ്ഥനായും ഡബിൾ റോളിലാണ് ഷാരൂഖ് സിനിമയിലെത്തിയത്.
Content Highlights: SRK's National Award win for Jawan was predicted by Atlee, recalls Sanya Malhotra