NO PAKISTAN , NO PROBLEM; ആൻഡി പൈക്രോഫ്റ്റിന് കീഴിൽ പരസ്പരം കൈകൊടുത്ത് ഇന്ത്യ-വിൻഡീസ് ക്യാപ്റ്റന്മാർ

ഏഷ്യ കപ്പിൽ ഇന്ത്യ-പാകിസ്താൻ വിവാദങ്ങളിൽ ഏറ്റവും ചൂടേറിയ വിവാദം ഹസ്തദാന വിവാദമായിരുന്നു

NO PAKISTAN , NO PROBLEM; ആൻഡി പൈക്രോഫ്റ്റിന് കീഴിൽ പരസ്പരം കൈകൊടുത്ത് ഇന്ത്യ-വിൻഡീസ് ക്യാപ്റ്റന്മാർ
dot image

ഏഷ്യ കപ്പിൽ ഇന്ത്യ-പാകിസ്താൻ വിവാദങ്ങളിൽ ഏറ്റവും ചൂടേറിയ വിവാദം ഹസ്തദാന വിവാദമായിരുന്നു. ടോസ് സമയത്തും അല്ലാത്ത സമയത്തും ഇന്ത്യൻ താരങ്ങൾ പാക് താരങ്ങൾക്ക് ഹസ്തദാനം നൽകാത്തതായിരുന്നു അത്. ഈ നീക്കത്തിന് കൂട്ടുനിന്നു എന്നാരോപിച്ച് മാച്ച് റഫറിയായിരുന്ന ആൻഡി പൈക്രോഫ്റ്റിനെതിരെയും പാക് ക്രിക്കറ്റ് തിരിഞ്ഞിരുന്നു.

ബഹിഷ്കരണ ഭീഷണി വരെ മുഴക്കിയെങ്കിലും പൈക്രോഫ്റ്റിന്റെ നീക്കം ചെയ്യാൻ ഐ സി സി തയ്യാറായില്ല. ഒടുവിൽ പൈക്രോഫ്റ്റിന്റെ നിയന്ത്രണത്തിൽ തന്നെ പാക്സിതാൻ മത്സരങ്ങൾ കളിക്കുകയും ചെയ്തു. ഇപ്പോഴിതാ അതേ മാച്ച് റഫറിയാണ് ഇപ്പോൾ ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരവും നിയന്ത്രിക്കാനെത്തിയത്.

എന്നാൽ ഇത്തവണ പാകിസ്താൻ അല്ലാതിരുന്നത് കൊണ്ട് തന്നെ പ്രശ്നങ്ങളുണ്ടായില്ല. ടോസിന് മുമ്പും ശേഷവും ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ റോസ്‌റ്റൺ ചേസും ഒരുപാട് സംസാരിക്കുകയും ഹസ്തദാനം ചെയ്യുകയും ചെയ്തു.

അതേ സമയം മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത വിൻഡീസ് ഇന്ത്യയ്‌ക്കെതിരെ സ്കോർ കണ്ടെത്താൻ പാടുപെടുകയാണ്. നിലവിൽ 23 ഓവർ പിന്നിടുമ്പോൾ 90 റൺസിന് അഞ്ചുവിക്കറ്റ് എന്ന നിലയിലാണ് സന്ദർശകർ. മുഹമ്മദ് സിറാജ് മൂന്നും ജസ്പ്രീത് ബുംറയും കുൽദീപ് യാദവും ഓരോ വിക്കറ്റ് വീതവും നേടിയിട്ടുണ്ട്.

Content Highlights: NO PAKISTAN, NO PROBLEM; India-West Indies captains shake hands under Andy Pycroft

dot image
To advertise here,contact us
dot image