ഒരു രാത്രിക്ക് 85 ലക്ഷം,അതിഥികള്‍ അതിസമ്പന്നര്‍ ; ലോകത്തെ വിലയേറിയ ഹോട്ടല്‍ റൂമിന് എന്താണിത്ര പ്രത്യേകത

ദുബായിയെ പോലും പിന്നിലാക്കിയ ആഡംബരത്തിന്റെ അവസാന പേര്; ലോകത്തിൽ ഏറ്റവും കൂടുതല്‍ വിലയുള്ളത് ഹോട്ടല്‍ മുറി

ഒരു രാത്രിക്ക് 85 ലക്ഷം,അതിഥികള്‍ അതിസമ്പന്നര്‍ ; ലോകത്തെ വിലയേറിയ ഹോട്ടല്‍ റൂമിന് എന്താണിത്ര പ്രത്യേകത
dot image

ലോകത്തിലെ ഏറ്റവും വിലകൂടിയ ഹോട്ടല്‍ മുറിയെ പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ ? അത്യാഡംബരത്തിന്റെ പ്രതീകമായ ആ മുറിയില്‍ എന്തൊക്കെ പ്രത്യേകതകളാവും ഉണ്ടാവുകയെന്നും എത്ര വില നല്‍കേണ്ടി വരുമെന്നും അറിഞ്ഞിരിക്കാം.

ദുബായിയെ പോലും പിന്നിലാക്കികൊണ്ട് ആഡംബരത്തിന്റെ അവസാന പേരായ ലാസ് വെഗാസിലുള്ള ഒരു ഹോട്ടല്‍ മുറിക്കാണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ വിലയുള്ളത്. പാംസ് കാസിനോ റിസോര്‍ട്ടിലെ എംപതി സ്യൂട്ടിനാണ് ഈ പൊന്നുംവില. 85 ലക്ഷം രൂപ വില വരുന്ന ഈ രണ്ട് നില പെന്റ്ഹൗൗസ് അതിസമ്പന്നരെ ലക്ഷ്യമാക്കിയിട്ടുള്ളതാണ്.

ലോകപ്രശ്‌സത കലാകാരനായ ഡാമിയന്‍ ഹിര്‍സ്റ്റയാണ് ഇത് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. 9,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ മുറിയില്‍ ഹിര്‍സ്റ്റിയുടെ മറ്റ് ആറ് കലാസൃഷ്ടികള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് സ്രാവ് വരെയുള്ള ഫിഷ് ടാങ്ക്. പ്രശസ്തമായ ലോസ് വെഗാസ് സ്ട്രിപ്പിന് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്.

85 ലക്ഷം രൂപ ഒരു രാത്രിക്ക് നിങ്ങള്‍ നല്‍കാന്‍ തയ്യാറായാല്‍ എയര്‍പോര്‍ട്ട് പിക്കപ്പുകള്‍, 24 മണിക്കൂറും ലഭ്യമായ സ്വകാര്യ ബട്ട്‌ലര്‍, സ്വകാര്യ ഇന്‍ഫിനിറ്റി പൂള്‍ രണ്ട് മാസ്റ്റര്‍ ബെഡ്‌റൂം, പ്രൈവറ്റ് റൂഫ് ടോപ്പ് പൂള്‍. ഹോട്ട് ടബ് എന്നിവയാണ് ഇതിലെ സവിശേഷത. ജനീവയിലെ പ്രസിഡന്റ് വില്‍സണ്‍ പെന്റ്ഹൗസിനെയും ന്യൂയോര്‍ക്കിലെ ദി മാര്‍ക്ക് പെന്റ്ഹൗസിനെയും ഇത് മറികടന്നാണ് ഈ നേട്ടത്തിലേക്ക് പാംസ് കാസിനോ എത്തിചേര്‍ന്നത്.

Content Highlights- 85 lakhs per night, targeted at the super-rich; What's so special about the world's most expensive hotel room?

dot image
To advertise here,contact us
dot image