ഷാഫിക്കെതിരെ ആരോപണം ഉന്നയിച്ചാൽ കയ്യും കെട്ടി നോക്കിയിരിക്കില്ല; പാലക്കാട് CPIMനെതിരെ കോണ്‍ഗ്രസിൻ്റെ പ്രതിഷേധം

സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെതിരെയും പി സരിനെതിരെയും പ്രവർത്തകർ അധിക്ഷേപ മുദ്രാവാക്യം വിളിച്ചു

ഷാഫിക്കെതിരെ ആരോപണം ഉന്നയിച്ചാൽ കയ്യും കെട്ടി നോക്കിയിരിക്കില്ല; പാലക്കാട് CPIMനെതിരെ കോണ്‍ഗ്രസിൻ്റെ പ്രതിഷേധം
dot image

പാലക്കാട്: ഷാഫിക്കെതിരായ ലൈംഗിക ആരോപണത്തിൽ പാലക്കാട് സിപിഐഎമ്മിനെതിരെ കോൺഗ്രസ് പ്രതിഷേധം. പാലക്കാട് ഡിസിസിയിൽ നിന്ന് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തേക്ക് കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.

റോഡിൽ ഇരുന്ന് വാഹനങ്ങൾ തടഞ്ഞ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെതിരെയും പി സരിനെതിരെയും പ്രവർത്തകർ അധിക്ഷേപ മുദ്രാവാക്യം വിളിച്ചു. ഷാഫിക്കെതിരെ ആരോപണം ഉന്നയിച്ചാൽ കയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.

ഇന്നാണ് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഷാഫി പറമ്പിൽ എംപിക്ക് എതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്.ഭംഗിയുള്ള സ്ത്രീകളെ കണ്ടാല്‍ ബാംഗ്ലൂരിലേക്ക് ഷാഫി ട്രിപ്പ് വിളിക്കും. സ്ത്രീ വിഷയത്തില്‍ രാഹുലിന്റെ ഹെഡ്മാസ്റ്റര്‍ ആണ് ഷാഫി പറമ്പിലെന്നാണ് സുരേഷ് ബാബു ആരോപിച്ചത്. ഷാഫി മാത്രമല്ല കോണ്‍ഗ്രസിലെ പല നേതാക്കളും സ്ത്രീ വിഷയത്തില്‍ രാഹുലിന്റെ അധ്യാപകരാണ്. സഹികെട്ടാണ് വി ഡി സതീശന്‍ രാഹുലിനെതിരെ നടപടിയെടുത്തത്. കൊത്തി കൊത്തി മുറത്തില്‍ കേറി കൊത്തിയപ്പോള്‍ സതീഷന് രാഹുലിനെതിരെ നടപടിയെടുക്കേണ്ടി വന്നു. സ്ത്രീ വിഷയത്തില്‍ മുസ്‌ലിം ലീഗാണ് അവര്‍ക്ക് മാതൃകയെന്നും സുരേഷ് ബാബു പറഞ്ഞിരുന്നു.

എന്നാൽ തനിക്കെതിരെ സുരേഷ് ബാബു നടത്തിയത് അധിക്ഷേപമാണെന്നായിരുന്നു ഷാഫി പറമ്പില്‍ പ്രതികരിച്ചത്. അധിക്ഷേപവും വ്യക്തിഹത്യയുമാണോ 2026 ഇടതുപക്ഷത്തിന്റെ പ്രചാരണ ആയുധമെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങള്‍ പറഞ്ഞാണോ അടുത്ത തെരഞ്ഞെടുപ്പുകളെ നേരിടുന്നത് എന്ന് സിപിഐഎം വ്യക്തമാക്കണം. സുരേഷ് ബാബുവിന് മറുപടി നല്‍കേണ്ടത് താനല്ല, സിപിഐഎം നേതൃത്വമാണ്. നിയമനടപടിയെക്കുറിച്ച് ആലോചിക്കും. അതേ ഭാഷയില്‍ താന്‍ മറുപടി പറയുന്നില്ല. ഇതാണോ സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ. സുരേഷ് ബാബു മറുപടി പോലും അര്‍ഹിക്കുന്നില്ലെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കിയിരുന്നു.

Content Highlight : Congress protests against CPI(M) in Palakkad over sexual allegations against Shafi

dot image
To advertise here,contact us
dot image