
ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിനിടെയുണ്ടായ ഇന്ത്യ- പാക് ഹസ്തദാന വിവാദത്തിൽ പ്രതികരണവുമായി ശശി തരൂർ. കളിക്കാർ തമ്മിൽ ഹസ്തദാനം നല്കണമായിരിക്കുന്നവെന്നും കാർഗിൽ യുദ്ധം നടക്കുമ്പോൾ പോലും നമ്മൾ അങ്ങനെ ചെയ്തിട്ടുണ്ടെന്നും ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ തരൂർ പറഞ്ഞു.
'പാകിസ്താനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചതെങ്കിൽ, ഇന്ത്യൻ ടീം പാകിസ്താനുമായി കളിക്കാൻ പാടില്ലായിരുന്നു. പക്ഷേ, അവരുമായി നമ്മൾ കളിക്കാൻ തീരുമാനിച്ചാൽ കളിയുടെ സ്പിരിറ്റിൽ തന്നെ കളിക്കണമെന്നും തരൂർ കൂട്ടിചേർത്തു. ലെജന്ഡ്സ് ക്രിക്കറ്റിൽ നമ്മുടെ മുൻ താരങ്ങൾ കാണിച്ച മാതൃക പിന്തുടരാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പൈക്രോഫ്റ്റിനെ ടൂർണമെന്റിൽ നിന്നു മാറ്റിനിർത്തണമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടെങ്കിലും ഐ സി സി കേട്ടില്ല. തുടർന്ന് ടൂർണമെന്റ് ബഹിഷ്കരണ ഭീഷണിയും മുഴക്കിയെങ്കിലും അതും ഫലം കണ്ടില്ല. ഇപ്പോൾ ഐ സിസി ക്ക് സൂര്യകുമാർ യാദവിനെതിരെ പരാതി നൽകിയിരിക്കുകയാണ് പാക് ക്രിക്കറ്റ് ബോർഡ്. പ്രകോപനമായ ആംഗ്യങ്ങൾ കാണിച്ചതിന് പാക് താരങ്ങൾക്കെതിരെ ഇന്ത്യയും ഐ സി സിക്ക് പരാതി നൽകിയിട്ടുണ്ട്.
Content Highlights:hould Have Shaken Hands': Shashi Tharoor On India's Asia Cup Snub To Pakistan