
സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെതിരെ 41 റൺസിന്റെ വിജയം നേടി ഫൈനലിൽ പ്രവേശിച്ചെങ്കിലും ഇന്ത്യൻ ടീമിന്റെ പ്രകടനത്തിൽ കല്ലുകടിയായി മോശം ഫീൽഡിങ്ങിൽ. ഇന്നലത്തെ മത്സരത്തിൽ അഞ്ച് ക്യാച്ചുകളാണ് നഷ്ടപ്പെടുത്തിയത്. ടൂർണമെന്റിലെ മൊത്തം ക്യാച്ച് നഷ്ടപ്പെടുത്തലുകളുടെ എണ്ണം 12 ആയി ഉയർന്നു.
ഈ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ മിസ് ചെയ്തതും ഇന്ത്യയാണ്. ശതമാന കണക്ക് നോക്കുകയാണെങ്കിൽ 50 ശതമാനം കാര്യക്ഷമതയുള്ള ഹോങ്കോങിന് പിന്നിൽ രണ്ടാമതാണ് ഇന്ത്യ. 67.5 ശതമാനം ക്യാച്ചിംഗ് കാര്യക്ഷമതയാണ് ഇന്ത്യയ്ക്കുള്ളത്.
അതേ സമയം ദുബായിലെ ഫ്ലഡ്‌ലൈറ്റുകൾക്ക് കീഴിൽ ക്യാച്ചുകൾ എടുക്കാൻ കൃത്യമായ കാഴ്ച കിട്ടാത്തതിന്റെ വെല്ലുവിളി ഫീൽഡിങ് കോച്ച് ടി ദിലീപ് കൂട്ടിച്ചേർത്തു.
Content Highlights: Fielding a concern despite victory; India