ശ്രേയസ് അയ്യർ ക്യാപ്റ്റൻ; ഓസ്‌ട്രേലിയ എക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുളളത്.

ശ്രേയസ് അയ്യർ ക്യാപ്റ്റൻ; ഓസ്‌ട്രേലിയ എക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
dot image

ഓസ്‌ട്രേലിയ എ ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ (റെസ്റ്റ് ഓഫ് ഇന്ത്യ) ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുളളത്. പുറംവേദനയെത്തുടർന്ന് റെഡ്-ബോൾ ക്രിക്കറ്റിൽ നിന്ന് ആറ് മാസത്തെ ഇടവേള എടുക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ഏകദിനത്തിന്റെ ദൗത്യം ശ്രേയസ് അയ്യരിൽ എത്തിയത്.

Also Read:

നേരത്തെ ഓസീസ് എ ടീമിനെതിരായ രണ്ടാം ചതുർദിന ടെസ്റ്റിൽ നിന്ന് ശ്രേയസ് പിന്മാറിയിരുന്നു. കളിച്ച ആദ്യ ചതുർദിന ടെസ്റ്റിൽ ക്യാപ്റ്റനായ ശ്രേയസിന് തിളങ്ങാനുമായിരുന്നില്ല. ഏതായാലും ബിസിസിഐയോട് ഇടവേള ആവശ്യപ്പെട്ടതിനാൽ ഇന്ന് പ്രഖ്യാപിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് ടീമിൽ അദ്ദേഹം ഉണ്ടാകില്ല.

Content Highlights:Shreyas Iyer to captain; India squad for ODI series against Australia A announced

dot image
To advertise here,contact us
dot image