
കാസര്‍കോട്: കിണറിന് മുകളിലൂടെയുള്ള വൈദ്യുതി സര്‍വീസ് ലൈനില്‍ വീണ ഓല എടുത്തു മാറ്റുന്നതിനിടയില്‍ കിണറില്‍ വീണ് യുവാവിന് ദാരുണാന്ത്യം. ഉദുമ വലിയവളപ്പിലെ അശ്വിന്‍ അരവിന്ദ് (18) ആണ് മരിച്ചത്. ഓല മാറ്റുന്നതിനിടയില്‍ അശ്വിന്‍ കിണറിലേക്ക് വീഴുകയായിരുന്നു. അഗ്‌നിരക്ഷാ സേനയെത്തിയാണ് അശ്വിനെ പുറത്തെടുത്തത്.
Content Highlights: 18 year old died after falling into a well while removing a tree branch from a power line