
ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്‌കാരമായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹൻലാലിന് ലഭിച്ചതിന് പിന്നാലെ സംവിധായകൻ രാം ഗോപാൽ വർമയുടെ പോസ്റ്റ് വൈറലായിരുന്നു. ദാദാ സാഹേബ് ഫാല്‍ക്കേയ്ക്ക് ഒരു 'മോഹന്‍ലാല്‍ അവാര്‍ഡ്' കൊടുക്കണമെന്നാണ് രാം ഗോപാല്‍ വര്‍മയുടെ അഭിനന്ദന പോസ്റ്റില്‍ പറയുന്നത്. ഇപ്പോഴിതാ വീണ്ടും രാം ഗോപാൽ വർമയുടെ മറ്റൊരു പോസ്റ്റ് കൂടി ശ്രദ്ധ നേടുകയാണ്.
'ദാദാസാഹേബ് ഫാല്‍ക്കെയുടെ ബയോപിക്കിൽ അദ്ദേഹമായി അഭിനയിക്കാൻ ഉചിത്രം മോഹൻലാൽ ആയിരിക്കില്ലേ' എന്നാണ് രാം ഗോപാൽ വർമ ചോദിക്കുന്നത്. ഈ ട്വീറ്റ് മോഹന്‍ലാല്‍ ഫാന്‍സ് ആഘോഷമാക്കുന്നുണ്ട്. ഇതിനും മുകളിലൊരു കമന്റോ അഭിനന്ദനമോ നേരാന്‍ ഇല്ലെന്നാണ് പലരുടെയും പ്രതികരണം. രാം ഗോപാല്‍ വര്‍മ മോഹന്‍ലാലിന്റെ ഇത്രയും വലിയ ഫാന്‍ ആണെന്ന് അറിഞ്ഞില്ലല്ലോ എന്നാണ് ചിലരുടെ കമന്റ്.
Now that @Mohanlal has been conferred the #DadasahebPhalkeAward , isn’t it apt that @Mohanlal should play #DadasahebPhalke in his biopic
— Ram Gopal Varma (@RGVzoomin) September 24, 2025
നേരത്തെ, ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‍കാരം പ്രഖ്യാപിച്ച ശേഷം മോഹൻലാൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ രാം ഗോപാൽ വർമയുടെ പ്രശംസയോട് അദ്ദേഹം പ്രതികരിച്ചിരുന്നു. 'അദ്ദേഹം എപ്പോഴും വലിയ തമാശകൾ പറയുന്ന ആളാണ്. അതിനെ ഒരു ബ്ലാക്ക് ഹ്യൂമർ ആയിട്ടെ ഞാൻ കാണുന്നുളളൂ. അദ്ദേഹവുമായി വളരെയധികം സൗഹൃദമുള്ള ആളാണ് ഞാൻ. അദ്ദേഹം ചെയ്ത കമ്പനി എന്ന കൾട്ട് സിനിമയിൽ അഭിനയിച്ച ആളാണ് ഞാൻ. അന്ന് മുതൽ അദ്ദേഹം ഒരു ബ്ലാക്ക് ഹ്യൂമറിന്റെ ആളാണ്. എല്ലാവരും പറയുന്നതിൽ നിന്ന് വ്യത്യസ്തമായി അദ്ദേഹം ചിന്തിച്ചു, പറഞ്ഞു എന്നേ ഉള്ളു. അദ്ദേഹം അത് സീരിയസ് ആയി പറഞ്ഞതാണെന്ന് ഞാൻ കരുതുന്നില്ല' എന്നാണ് മോഹൻലാൽ പറഞ്ഞിരുന്നത്.
ഇന്ത്യന്‍ ചലച്ചിത്ര മേഖലയുടെ പിതാവ് എന്നറിയപ്പെടുന്ന ദാദാ സാഹേബ് ഫാല്‍ക്കെയുടെ സ്മരണാര്‍ത്ഥം 1969 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണ് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. 2004ലാണ് അടൂര്‍ ഗോപാലകൃഷ്ണന് ഈ പുരസ്‌കാരം ഏറ്റുവാങ്ങുന്ന മലയാള തരാം മോഹൻലാൽ ആണ്.
Ram Gopal Varma wants Mohanlal to act in Dadasaheb Phalke's biopic