ടിബറ്റൻ മലനിരകളിൽ വെടിക്കെട്ട് പ്രദശനം; വസ്ത്ര ബ്രാൻഡായ ആക്‌ടെഹ്‌റക്‌സിനെതിരെ വിമർശനം, അന്വേഷണം

ദുർബലമായ ആവാസവ്യവസ്ഥയെ ബാധിച്ചേക്കാവുന്ന വിധത്തിൽ നടന്ന വെടിക്കെട്ട് പ്രടനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്

ടിബറ്റൻ മലനിരകളിൽ വെടിക്കെട്ട് പ്രദശനം; വസ്ത്ര ബ്രാൻഡായ ആക്‌ടെഹ്‌റക്‌സിനെതിരെ വിമർശനം, അന്വേഷണം
dot image

ടിബറ്റിലെ ഹിമാലയൻ മേഖലയിൽ നടന്ന വെടിക്കെട്ട് പ്രകടനത്തിൽ കനേഡിയൻ ഔട്ട്‌ഡോർ വസ്ത്ര ബ്രാൻഡായ ആക്‌ടെഹ്‌റക്‌സിനെതിരെ ചൈനീസ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. ദുർബലമായ ആവാസവ്യവസ്ഥയെ ബാധിച്ചേക്കാവുന്ന വിധത്തിൽ നടന്ന വെടിക്കെട്ട് പ്രടനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.

ആക്‌ടെഹ്‌റക്‌സിൻ്റെ ഒരു പ്രമോഷൻ പരിപാടിയുടെ ഭാഗമായി ചൈനീസ് കലാകാരൻ കായ് ഗുവോ ക്വിയാങ് രൂപകൽപ്പന ചെയ്ത ബഹുവർണ്ണ വെടിക്കെട്ടിന്‍റെ വീഡിയോ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പ്രകൃതി സംരക്ഷണത്തിന് പ്രധാന്യം നൽകുന്ന ബ്രാൻഡ് എന്ന പ്രതിച്ഛായയുള്ള ആക്‌ടെഹ്‌റക്‌സ്‌ ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചതിനെതിരെയാണ് വിമർശനം. ആക്‌ടെഹ്‌റക്‌സ്‌ ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആവശ്യവും സോഷ്യൽ മീഡിയയിൽ ശക്തമാണ്.

ആക്‌ടെഹ്‌റക്‌സിൻ്റെ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് കനേഡിയൻ സ്ഥാപനം പ്രദർശനത്തിൽ ക്ഷമാപണം നടത്തിയിട്ടുണ്ട്.

എവറസ്റ്റ് പോലുള്ള ഹിമാലയൻ കൊടുമുടികളിലേക്കുള്ള കവാടമായ ടിബറ്റിലെ ഷിഗാറ്റ്സെ മേഖലയിലെ 5,000 മീറ്ററിലധികം ഉയരത്തിലാണ് റൈസിംഗ് ഡ്രാഗൺ എന്ന പകൽ പ്രദർശനം ഇവർ നടത്തിയത്. ഇത് പൈറോടെക്നിക്സ് ആർട്ടിസ്റ്റ് കായുമായി സഹകരിച്ചായിരുന്നു പ്രദർശനം. ബുദ്ധമതം പിന്തുടരുന്ന ടിബറ്റിലെ ജനങ്ങൾ അടക്കം ഈ പർവതങ്ങളെ പവിത്രമായാണ് കാണുന്നത്.

1950കളിൽ നിയന്ത്രണത്തിലാക്കിയ ഈ ഭാഗം ചൈന കനത്ത നിയന്ത്രണങ്ങളോടെ സംരക്ഷിക്കുന്ന പ്രദേശമാണ്. അതിനാൽ തന്നെ ഈ പരിപാടിക്ക് എങ്ങനെ അംഗീകാരം ലഭിച്ചുവെന്ന ചോദ്യവും ഇപ്പോൾ ഉയരുന്നുണ്ട്. നിലവിൽ പ്രദർശനം നടന്ന പർവ്വതം വെടിക്കെട്ടിന് അനുയോജ്യമല്ലാത്തത്ര ദുർബലമായിരുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രദർശനത്തിൻ്റെ ഭാഗമായി ഉണ്ടായ സ്ഫോടനങ്ങളും നിറവും പുകയും ആവാസവ്യവസ്ഥയെയും പരമ്പരാഗത വന്യജീവി സമ്പത്തിനെയും തകരാറിലാക്കുന്നതാണെന്നുമാണ് വിമർശനം ഉയരുന്നത്.

ഇതിനിടെ വെടിക്കെട്ട് പ്രദർശനത്തിൻ്റെ ആഘാതം വിലയിരുത്തുന്നതിനായി ഒരു ബാഹ്യ ഏജൻസിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും പൂർണ്ണമായും ജൈവ നശീകരണ വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെന്നും ആര്‍ക്ക്‌ടെറിക്‌സ്‌ വ്യക്തമാക്കിയിട്ടുണ്ട്. പർവത സംസ്കാരത്തെക്കുറിച്ചുള്ള അവബോധം വളർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും കമ്പനി പ്രതികരിച്ചു.

1989ൽ സ്ഥാപിതമായ ആക്‌ടെഹ്‌റക്‌സ്‌ ഉയർന്ന നിലവാരമുള്ള സ്പോർട്സ് വസ്ത്രങ്ങൾക്കും പർവതാരോഹണ ഉപകരണങ്ങൾക്കും കേൾവികേട്ട നിർമ്മാതാക്കളാണ്. ആഗോളതലത്തിൽ 150ലധികം ഷോപ്പുകളാണ് ഇവർക്കുള്ളത്. ഹോങ്കോങ്ങിൽ ലിസ്റ്റുചെയ്ത ഫിറ്റ്നസ് ഉപകരണ കമ്പനിയായ ആന്റാ സ്പോർട്സിന്റെ ഉടമസ്ഥതയിലുള്ളതാണ് ആക്‌ടെഹ്‌റക്‌സ്‌.

Content Highlights: Clothing brand Arc'teryx after it apologised for a fireworks display in the region of Tibet

dot image
To advertise here,contact us
dot image