
ആവേശകരാമായ ഒരു ഇന്ത്യ-പാക് മത്സരത്തിനാണ് ഏഷ്യാ കപ്പ് സൂപ്പർ ഫോർ സാക്ഷിയായത്. ഇരു ടീമുകളുടെയും താരങ്ങൾ വാക്കേറ്റത്തിലേർപ്പെട്ട മത്സരത്തിൽ അവസാന ചിരി ഇന്ത്യയുടേത് ആയിരുന്നു. ആറ് വിക്കറ്റ് വിജയവുമായി പാകിസ്താനെ ഈ ഏഷ്യാ കപ്പിൽ ഇന്ത്യ രണ്ടാമതും തകർത്തു. 39 പന്തിൽ നിന്നും ആറ് ഫോറും അഞ്ച് സിക്‌സറുമടക്കം 74 റൺസ് നേടിയ അഭിഷേക് ശർമയാണ് കളിയിലെ താരമായത്.
മത്സരത്തിനിടെ അഭിഷേക് ശർമയുമായും ശുഭ്മാൻ ഗില്ലുമായും പാകിസ്താൻ ബൗളർമാർ വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു. മത്സരത്തിനിടയിൽ പാക് താരങ്ങളുമായി കൊമ്പുകോർക്കാനുണ്ടായ കാരണം അഭിഷേക് മത്സരത്തിന് ശേഷം പറഞ്ഞിരുന്നു. പാക് ബൗളർമാർ ഓരോ പന്ത് കഴിയുമ്പോഴും തങ്ങൾക്കെതിരെ വ്യക്തിഅധിക്ഷേപം നടത്തുകയായിരുന്നു.
' പാജി ഇന്ന് എനിക്ക് എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. സംഭവിക്കുന്ന കാര്യങ്ങൾ എനിക്ക് ഇഷ്ടപ്പെടുന്നില്ലായിരുന്നു. ഒരു കാര്യവുമില്ലാതെ അവർ ഞങ്ങൾക്ക് നേരെ വരികയായിരുന്നു. അത് എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. മോശമായുള്ള വാക്കുകളാണ് അവർ പറഞ്ഞത്. ഓരോ പന്ത് കഴിയുമ്പോഴും വ്യക്തി അധിക്ഷേപം നടത്തിക്കൊണ്ടിരുന്ന. ഞാനും ഗില്ലും അത് സംസാരിച്ചിരുന്നു.
ഇതിന് മറുപടി നൽകാൻ എന്റെ ബാറ്റാണ് ഏറ്റവും നല്ലതെന്ന് എനിക്ക് തോന്നി. ടീമിനെ വിജയിപ്പിക്കാനായിരുന്നു ഇത്. അത് മാത്രമായിരുന്നു ഞങ്ങളുടെ മനസിലുണ്ടായിരുന്നത്. ടീമിനെ എങ്ങനെയെങ്കിലും വിജയിപ്പിക്കുക എന്ന് മാത്രം,' അഭിഷേക് പറഞ്ഞു.
Viru's suggestion for Abhishek to convert 70s to 100s. pic.twitter.com/xK6X3PXWSu
— Harishwar Reddy (@ReddyMnc16) September 21, 2025
പാകിസ്താൻ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം ഏഴ് പന്തുകൾ ബാക്കിനിൽക്കേ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഓപ്പണർമാരായ അഭിഷേക് ശർമയുടെയും ഗില്ലിന്റെയും ഇന്നിങ്‌സുകളാണ് ഇന്ത്യയ്ക്ക് കരുത്തായത്. 172 റൺസെന്ന വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യയ്ക്ക് സ്വപ്നതുല്യമായ തുടക്കമാണ് ഇരുവരും സമ്മാനിച്ചത്.
ഗിൽ 28 പന്തിൽ 47 റൺസും അഭിഷേക് 39 പന്തിൽ നിന്നും 74 റൺസും സ്വന്തമാക്കി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തിരുന്നു. മത്സരത്തിൽ നാല് നിർണായക ക്യാച്ചുകൾ നഷ്ടപ്പെടുത്തിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. പാകിസ്താന് വേണ്ടി സഹിബ്‌സാദ ഫർഹാൻ അർധസെഞ്ച്വറി നേടി. 45 പന്തിൽ നിന്ന് 58 റൺസെടുത്ത സാഹിബ്‌സാദ ഫർഹാനാണ് പാകിസ്താന്റെ ടോപ് സ്‌കോറർ.
Content Highlights- Abhishek Sharma Talks About issue with pak bowlers