
ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൂപ്പര്‍ ഫോര്‍ മത്സരത്തിന് ശേഷവും ഹസ്തദാനവും വിവാദവും വീണ്ടും ക്രിക്കറ്റ് സര്‍ക്കിളുകളില്‍ ചര്‍ച്ചയാവുകയാണ്. ഇത്തവണ ഇന്ത്യയുടെയോ പാകിസ്താന്റെയോ താരങ്ങളോ മാച്ച് ഒഫീഷ്യല്‍സോ അല്ല ഹസ്തദാനം വീണ്ടും ചര്‍ച്ചയാക്കിയത്. മത്സരത്തിന് ശേഷം ഇന്ത്യയുടെ ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ പരാമര്‍ശമാണ് ഇപ്പോള്‍ വൈറലാവുന്നത്.
മത്സരത്തില്‍ വിജയിച്ചതിന് ശേഷം അമ്പയർമാർക്ക് കൈകൊടുക്കാമെന്നാണ് ഗംഭീര്‍ ഇന്ത്യന്‍ താരങ്ങളോട് പറയുന്നത്. ഗംഭീറിന്റെ നിര്‍ദേശം വീഡിയോയില്‍ പതിയുകയും ചെയ്തു. ഹസ്തദാന വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങാത്ത സാഹചര്യത്തില്‍ ഗംഭീറിന്റെ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
Gautam Gambhir to team India:
— Mufaddal Vohra (@mufaddal_vohra) September 22, 2025
"Arre umpires se to hath mila lo (at least shake hands with umpires)". 🤣 pic.twitter.com/tN2X6hMmlr
🗣️ Arey umpire se to mil loo!!
— KKR Karavan (@KkrKaravan) September 21, 2025
Gautam Gambhir invited the Indian players to exchange handshakes—but only with the umpires 😂pic.twitter.com/iBkdhye87j
പാകിസ്താനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തിലും കൈകൊടുക്കില്ലെന്ന നിലപാട് തന്നെയായിരുന്നു ഇന്ത്യ തുടര്‍ന്നത്. ടോസ് സമയത്ത് പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയുമായി ഹസ്തദാനം ചെയ്യുന്നത് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഒഴിവാക്കി. മത്സരത്തിന്റെ അവസാനവും പതിവ് ഹസ്തദാനം ടീം വീണ്ടും ഒഴിവാക്കി. ഏഴ് പന്തുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യയെ വിജയത്തിലെത്തിച്ച തിലക് വര്‍മയും ഹാര്‍ദിക് പാണ്ഡ്യയും പാക് താരങ്ങളെ നോക്കാതെ ഡ്രസിങ് റൂമിലേക്ക് മടങ്ങുകയാണ് ചെയ്തു.
Content Highlights: Meet the umpires at least: Gautam Gambhir's message to players after crushing win vs Pakistan