
അണ്ടർ 19 ക്രിക്കറ്റിൽ ഓസീസിനെ തോൽപ്പിച്ച് ഇന്ത്യയുടെ കൗമാരപ്പട. ഓസീസ് ഉയർത്തിയ 226 റൺസ് വിജയ ലക്ഷ്യം ഇന്ത്യ 3 .3 ഓവറിൽ ഇന്ത്യ മറികടന്നു. വേദാന്ദ് ത്രിവേദി (61), അഭിഗ്യാൻ കുണ്ടു (87) എന്നിവരാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. വൈഭവ് സൂര്യവംശി 22 പന്തിൽ 38 റൺസ് നേടി.
നേരത്തെ ബ്രിസ്ബേനിൽ ടോസ് നേടി ബാറ്റിങ്ങിനെത്തിയ ഓസ്ട്രേലിയക്ക് വേണ്ടി മലയാളിയായ ജോൺ ജെയിംസ് മിന്നും പ്രകടനം നടത്തി. 68 പന്തിൽ താരം പുറത്താകാതെ 77 റൺസ് നേടി. ടോം ഹോഗൻ (41), സ്റ്റീവൻ ഹോഗൻ (39) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.
ഇന്ത്യക്ക് വേണ്ടി ഹെനിൽ പട്ടേൽ മൂന്നും കിഷൻ കുമാർ, കനിഷ്‌ക് ചൗഹാൻ എന്നിവർ രണ്ട് വിക്കറ്റും വീഴ്ത്തി.
Content Highlights- australia under 19s vs india under-19s