
ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്തേക്കു ഡല്‍ഹിയില്‍ നിന്നുള്ള മുന്‍ ക്രിക്കറ്റര്‍ മിതുന്‍ മന്‍ഹാസ് വന്നേക്കുമെന്നു റിപ്പോര്‍ട്ട്. സ്ഥാനമൊഴിഞ്ഞ ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നിയുടെ പകരക്കാരനായിട്ടാണ് അദ്ദേഹം സ്ഥാനമേറ്റെടുക്കുക. ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം ഈ മാസം 28നുണ്ടാവും. അന്നാണ് ബിസിസിഐയുടെ വാര്‍ഷിക യോഗവും തിരഞ്ഞെടുപ്പുമെല്ലാം നടക്കാനിരിക്കുന്നത്.
നേരത്തെ സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി എന്നിവരുടെ പേരുകളെല്ലാം ഉയർന്നുകേട്ടിരുന്നു. അതിനിടെയാണ് അപ്രതീക്ഷിതമായി മിതുന്‍ മന്‍ഹാസിന്റെ പേര് തിരഞ്ഞെടുക്കപ്പെടുന്നത്.
20 വർഷത്തോളം ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ടുള്ള താരമാണ് മിതുന്‍ മന്‍ഹാസ്. 57 ഫസ്റ്റ് ക്‌ളാസ് മാച്ചുകളിൽ നിന്ന് 9,714 റൺസ് നേടിയെങ്കിലും ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറാനുള്ള ഭാഗ്യം അദ്ദേഹത്തിനു ഒരിക്കലുമുണ്ടായില്ല.മുന്‍ ഇതിഹാസ ബാറ്റര്‍ വീരേന്ദര്‍ സെവാഗ്, നിലവിലെ കോച്ച് കൂടിയായ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ എന്നിവരുടെ അഭാവത്തില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഡല്‍ഹിയെ അദ്ദേഹം നിരവധി മല്‍സരങ്ങളില്‍ നയിക്കുകയും ചെയ്തു.
രഞ്ജി ട്രോഫിയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരെയെടുത്താല്‍ മിതുന്‍ ഏഴാംസ്ഥാനത്തുണ്ട്. 206 ഇന്നിങ്‌സുകളില്‍ നിന്നും സമ്പാദ്യം 8554 റണ്‍സാണ്. ലിസ്റ്റ് എ ക്രിക്കറ്റില്‍ 130 മല്‍സരങ്ങളിലും അദ്ദേഹം കളിച്ചു. 4126 റണ്‍സാണ് സ്‌കോര്‍ ചെയ്യാനായത്. 91 ടി20കളില്‍ 1170 റണ്‍സും മിതുന്‍ നേടിയിട്ടുണ്ട്.
ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്കായി ഏഴു സീസണുകള്‍ കളിച്ച അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ട്. അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), ഇപ്പോള്‍ ഐപിഎല്ലിന്റെ ഭാഗമല്ലാത്ത പൂനെ വാരിയേഴ്‌സ് എ്ന്നീ ടീമുകളുടെ ഭാഗമായിരുന്നു മിതുന്‍.
Content Highlights- who is mithun manhas to become bccis new president