ഫിഫ്റ്റിക്ക് ശേഷം ​ഗ്യാലറിയിലേക്ക് ബാറ്റുചൂണ്ടി പാക് താരത്തിന്റെ സെലിബ്രേഷൻ

പത്താം ഓവറില്‍ അക്സര്‍ പട്ടേലിനെ സിക്സറിന് പറത്തിയാണ് ഫര്‍ഹാന്‍ അര്‍ധസെഞ്ച്വറി തികച്ചത്

ഫിഫ്റ്റിക്ക് ശേഷം ​ഗ്യാലറിയിലേക്ക് ബാറ്റുചൂണ്ടി പാക് താരത്തിന്റെ സെലിബ്രേഷൻ
dot image

ഇന്ത്യയ്ക്കെതിരായ ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ അർധസെഞ്ച്വറി തികച്ചതിനു പിന്നാലെ പാകിസ്താൻ താരം സാഹിബ്‌സാദ ഫർഹാന്റെ സെലിബ്രേഷൻ സോഷ്യൽ‌ മീഡിയയിൽ‌ ചർച്ചയാവുന്നു. അർധസെഞ്ചറി തികച്ചതിനു പിന്നാലെ ബാറ്റു കൊണ്ട് വെടിയുതിർക്കുന്നതു പോലെയുള്ള ആംഗ്യമാണ് സാഹിബ്സാദ ഫർഹാൻ കാണിച്ചത്. ഇതോടെ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.

പത്താം ഓവറില്‍ അക്സര്‍ പട്ടേലിനെ സിക്സറിന് പറത്തിയാണ് ഫര്‍ഹാന്‍ 34 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ചത്. ഇതിന് പിന്നാലെ പിന്നാലെ ബാറ്റു കൊണ്ട് വെടിയുതിർക്കുന്നതു പോലെയുള്ള ആംഗ്യം കാണിച്ചാണ് സാഹിബ്സാദ ഫർഹാൻ സെലിബ്രേറ്റ് ചെയ്തത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സമീപകാല അതിര്‍ത്തി സംഘര്‍ഷങ്ങളുടെയും കഴിഞ്ഞ മത്സരത്തിലെ ഹസ്തദാന വിവാദത്തിന്‍റെയും പശ്ചാത്തലത്തില്‍ ഫര്‍ഹാന്‍ നടത്തിയ ആഘോഷം വലിയ ചര്‍ച്ചയാവുകയും ചെയ്തു.

ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് മുന്നിൽ 172 റൺസ് വിജയലക്ഷ്യം മുന്നോട്ടുവെച്ചിരിക്കുകയാണ് പാകിസ്താൻ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. മത്സരത്തിൽ നാല് നിർണായക ക്യാച്ചുകൾ നഷ്ടപ്പെടുത്തിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 45 പന്തില്‍ നിന്ന് 58 റണ്‍സെടുത്ത സാഹിബ്‌സാദ ഫര്‍ഹാനാണ് പാകിസ്താന്റെ ടോപ് സ്‌കോറര്‍.

Content Highlights: Asia Cup 2025 Super Four: Sahibzada Farhan's Celebration After Scoring 50 Against India Goes Viral

dot image
To advertise here,contact us
dot image