മദ്രാസി ശിവകാർത്തികേയന്റെ ഏറ്റവും വലിയ പരാജയം? ബോക്സ് ഓഫീസിൽ അടിപതറി മുരുഗദോസ് ചിത്രം

ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ 100 കോടി പോലും മറികടക്കാന്‍ ചിത്രത്തിന് സാധിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്.

മദ്രാസി ശിവകാർത്തികേയന്റെ ഏറ്റവും വലിയ പരാജയം? ബോക്സ് ഓഫീസിൽ അടിപതറി മുരുഗദോസ് ചിത്രം
dot image

ഇന്ത്യൻ ബോക്സ് ഓഫീസില്‍ പരാജയം നേരിട്ട് എ ആർ മുരുഗദോസ്-ശിവകാർത്തികേയൻ ചിത്രം മദ്രാസി. സെപ്റ്റംബർ അഞ്ചിന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. അതുകൊണ്ട് ബോക്സ് ഓഫീസിൽ ഒരു കുതിപ്പ് ഉണ്ടാക്കാൻ ചിത്രത്തിന് സാധിച്ചില്ല. ആദ്യ വാരാന്ത്യത്തില്‍ ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 62 കോടി നേടിയിരുന്നു. ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ 100 കോടി പോലും മറികടക്കാന്‍ ചിത്രത്തിന് സാധിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്.

180 കോടി ബജറ്റിൽ പുറത്തിറങ്ങിയ ചിത്രത്തിന് ഇതുവരെ മുടക്കുമുതൽ തിരികെ കിട്ടിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. ആദ്യ ആഴ്ച മദ്രാസി ഇടിയത് 10- 11 കോടി മാത്രമാണ്. 13 ദിവസം കൊണ്ട് ചിത്രം നേടിയിരിക്കുന്നത് 92.15 കോടിയാണ്. ഇന്ത്യയില്‍ നിന്ന് നേടിയിരിക്കുന്ന നെറ്റ് കളക്ഷന്‍ 59.57 കോടിയും ​ഗ്രോസ് 67.85 കോടിയും. ശിവകാര്‍ത്തികേയന്‍റെ കൊവിഡിന് ശേഷമുള്ള റിലീസുകളിൽ ഏറ്റവും വലിയ പരാജയത്തിലേക്കാണ് മദ്രാസി പോകുന്നത്.

ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോനും പ്രധാന കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. പോലീസ് വേഷത്തിലാണ് ബിജു മേനോൻ സിനിമയിൽ എത്തുന്നത്. ശിവകാർത്തികേയൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. ഇത് ആദ്യമായാണ് എ ആർ മുരുഗദോസ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അഭിനയിക്കുന്നത്. വിധ്യുത് ജമാൽ, വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

Also Read:

സിനിമയുടെ റിലീസിന് പിന്നാലെ നായകനൊപ്പം പ്രശംസ നേടുകയാണ് വിദ്യുത് ജംവാൽ അവതരിപ്പിച്ച വിരാട് എന്ന വില്ലൻ കഥാപാത്രം. നായകനെക്കാൾ വലിയ ഇൻട്രോയും ബിൽഡപ്പുമാണ് സംവിധായകൻ വിദ്യുതിന് നൽകിയതെന്നും ഗംഭീര പ്രകടനമാണ് നടന്റേതെന്നുമാണ് കമന്റുകൾ. വലിയ കയ്യടികളോടെയാണ് വിദ്യുതിന്റെ ഓരോ സീനുകളെയും കാണികൾ വരവേൽക്കുന്നത്. വിദ്യുതിന്റെ ആക്ഷൻ രംഗങ്ങൾ കണ്ടു അത്ഭുതപ്പെട്ടുപോയി, ഇനിയും ഇത്തരം കഥാപാത്രങ്ങളുമായി അദ്ദേഹം എത്തണം എന്നാണ് മറ്റു അഭിപ്രായങ്ങൾ.

Content Highlights: Sivakarthikeyan starrer Madarasi failure in box office

dot image
To advertise here,contact us
dot image