
ഓസ്‌ട്രേലിയ എയ്‌ക്കെതിരായ ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ മികച്ച നിലയിൽ. ഒന്നാം ഇന്നിംഗ്‌സില്‍ ആറിന് 532 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഓസീസിനെതിരെ ഇന്ത്യ മറുപടി ബാറ്റിംഗില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെടുത്തിട്ടുണ്ട്.
അഭിമന്യൂ ഈശ്വരന്‍ (44), എന്‍ ജഗദീഷന്‍ (64), സായ് സുദര്‍ശന്‍ (71), ശ്രേയസ് അയ്യർ (8) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ദേവ്ദത്ത് പടിക്കല്‍ (38), ധ്രുവ് ജുറൽ(8) എന്നിവരാണ് ക്രീസില്‍.
ലക്‌നൗവിൽ ടോസ് നേടി ബാറ്റിംഗിന് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് വേണ്ടി സാം കോണ്‍സ്റ്റാസിന് (109) പുറമെ ജോഷ് ഫിലിപ്പെയും (പുറത്താവാതെ 123) സെഞ്ചുറി നേടി. ഇവരെ കൂടാതെ ലിയാം സ്‌കോട്ട് 81 റൺസും കൂപ്പര്‍ കൊന്നോലി 70 റൺസും കാംമ്പെല്‍ കെല്ലാവേ 88 റൺസും നേടി. ഇന്ത്യക്ക് വേണ്ടി ഹര്‍ഷ് ദുബെ മൂന്നും ഗര്‍നൂര്‍ ബ്രാര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.
Content Highlights: sai sudarshan shine , Shreyas Iyer fades; India A vs Australia A