മനസ്സിൽ ക്രഷ് തോന്നിയ ആൾ, സഹോദരിയെ പോലെ കാണുന്നു എന്ന് പറഞ്ഞപ്പോൾ ഹൃദയം തകർന്നു പോയി; മഹേശ്വരി

അജിത്‌ കുമാറിനോട് തനിക്ക് ക്രഷ് ഉണ്ടായിരുന്നുവെന്ന് നടി മഹേശ്വരി പറയുന്നു

മനസ്സിൽ ക്രഷ് തോന്നിയ ആൾ, സഹോദരിയെ പോലെ കാണുന്നു എന്ന് പറഞ്ഞപ്പോൾ ഹൃദയം തകർന്നു പോയി; മഹേശ്വരി
dot image

തൊണ്ണൂറുകളിൽ തമിഴ്, തെലുങ്ക് സിനിമകളിൽ ആരാധകർ ഏറെയുള്ള നായികയായിരുന്നു മഹേശ്വരി. തനിക്ക് ആ കാലത്ത് അജിത് കുമാറിനോട് പ്രണയമുണ്ടായിരുന്നുവെന്ന് പറയുകയാണ് നടി ഇപ്പോൾ. മീന, സിമ്രാൻ എന്നിവർക്കൊപ്പം ജഗതിപതി ബാബു നടത്തിയ ഒരു ടോക്ക് ഷോയിലായിരുന്നു നടിയുടെ പ്രതികരണം.

1997 ൽ നേസം എന്ന ചിത്രത്തിൽ അജിത്തും മഹേശ്വരിയും ഒന്നിച്ചഭിനയിച്ചിരുന്നു. അതിന് പിന്നാലെ അജിത്ത് ചെയ്ത ഉല്ലാസം എന്ന ചിത്രത്തിലും മഹേശ്വരിയായിരുന്നു നായിക. ഈ രണ്ട് സിനിമയുടെയും ചിത്രീകരണം ഏകദേശം ഒരേ സമയത്താണ് നടന്നിരുന്നത്. ഒന്നര വർഷത്തോളം രണ്ട് സെറ്റുകളിലുമായി അജിത്തും മഹേശ്വരിയും ഒന്നിച്ചുണ്ടായിരുന്നു. ഈ ദീർഘനാളത്തെ കണ്ടുമുട്ടലിലൂടെ പരസ്പരം നല്ല സൗഹൃദവും ഇരുവർക്കും ഉണ്ടായിരുന്നു.

'അജിത്തിനോട്, അദ്ദേഹത്തിന്റെ പെരുമാറ്റമൊക്കെ കണ്ട് എനിക്ക് ക്രഷ് തോന്നിയിരുന്നു. ഷൂട്ടിഗിന്റെ അവസാന ദിവസം എനിക്ക് വല്ലാത്ത വിഷമം തോന്നി. ഇനി അജിത്ത് സാറിനെ കാണാൻ കഴിയില്ലല്ലോ എന്നൊക്കെ. അപ്പോഴാണ് അജിത്ത് സാർ അടുത്തേക്ക് വന്നത്. മഹാ, നീ എനിക്ക് എന്നും എന്റെ കൊച്ചു സഹോദരിയെ പോലെയാണ്, നിനക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും ഞാൻ കൂടെയുണ്ടാവും എന്നൊക്കെ പറഞ്ഞു. അജിത് സാറിന്റെ നല്ല മനസ്സാണ് ആ വാക്കുകൾ. പക്ഷേ മനസ്സിൽ ക്രഷ് തോന്നിയ ആൾ, സഹോദരിയെ പോലെ കാണുന്നു എന്ന് പറഞ്ഞപ്പോൾ ഹൃദയം തകർന്നു പോയി,' മഹേശ്വരി പറഞ്ഞു.

Content Highlights:  Actress Maheshwari says she had a crush on Ajith Kumar

dot image
To advertise here,contact us
dot image